Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ കാമ്പയിൻ സമാപനം വെള്ളിയാഴ്ച

മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ കാമ്പയിൻ സമാപനം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈത്ത്: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകൻ' എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തി വന്നിരുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ നവംബർ 15 വെള്ളിയാഴ്ച സമാപിക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5.30 ന് തുടങ്ങും. സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ പി എം എ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തും. കെ. ഐ. ജി. നേതാക്കൾക്ക് പുറമെ കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അദ്ധ്യാപനങ്ങളും ദൃശ്യവത്കരിക്കപ്പെടുന്ന എക്‌സിബിഷൻ രാവിലെ 10 മണി മുതൽ ആരംഭിക്കും. കുവൈത്തിലെ സ്‌കൂളുകൾ, മദ്റസകൾ, കെ. ഐ ജി. ഏരിയകൾ, സംഘടനകൾ, വ്യക്തികൾ എന്നീ വിഭാഗങ്ങളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്‌സിബിഷൻ പ്രമേയം. രാവിലെ മുതൽ തന്നെ പൊതുജനങ്ങൾക്ക് എക്‌സിബിഷൻ കാണാൻ സൗകര്യം ഉണ്ടായിരിക്കും.

കാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവാചക പ്രകീർത്തന ഗാന മത്സരം രാവിലെ 9 മണിക്കും വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ടീൻസ് മീറ്റ് ഉച്ചക്ക് 2 മണിക്കും ആരംഭിക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും സമ്മേളനത്തിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 69994975 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP