Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാചക ജീവിതത്തിലേക്ക് വെളിച്ചംവീശി കെ ഐ.ജി കാമ്പയിൻ സമാപിച്ചു

പ്രവാചക ജീവിതത്തിലേക്ക് വെളിച്ചംവീശി കെ ഐ.ജി കാമ്പയിൻ സമാപിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകൻ' തലക്കെട്ടിൽ കെ.െഎ.ജി കുവൈത്ത് സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും ഗ്രസ്ഥകാരനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്ക് മാത്രമേ മനുഷ്യനെ വിമോചിപ്പിക്കാനാവൂവെന്നും മുഹമ്മദ് നബി പരിചയപ്പെടുത്തിയ വിമോചന സംഹിതയുടെ പ്രസക്തി അവിടെയാണെന്നും പി.എം.എ ഗഫൂർ പറഞ്ഞു.

മുഹമ്മദ് നബി ലോകത്തിന് ദൈവിക കാരുണ്യം പ്രസരിപ്പിച്ച പ്രവാചകനായിരുന്നു. ലോകം പുരോഗതിയെന്നും വികസനമെന്നും കൊട്ടിഘോഷിക്കുന്ന ആധുനിക വ്യവസ്ഥിതികൾ ആഭ്യന്തരവും ബാഹ്യവുമായ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നു. സാമ്പത്തിക വ്യവസ്ഥിതിയിലെ അശ്ലീലമായ പലിശയെ മുഹമ്മദ് നബി പ്രായോഗികമായി തന്നെ റദ്ദ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രത്തേക്കാൾ വലുതാണ് മനുഷ്യൻ എന്നും ചോരവീഴ്‌ത്തിയുള്ള പോർവിളിയേക്കാൾ പ്രവാചകൻ മുന്നോട്ടുവെച്ച കാരുണ്യത്തിന്റെ ദർശനത്തിനാണ് പ്രസക്തിയെന്ന് സമകാലിക ലോകം തെളിയിക്കുന്നതായി നഹാസ് മാള പറഞ്ഞു.

സാം പൈനം മൂട്, ഗിരീഷ് വയനാട്, കൃഷ്ണൻ കടലുണ്ടി, ഹംസ പയ്യന്നൂർ, അബ്ദുല്ല അടക്കാനി, ഫസീഹുള്ള, മുനീർ മാത്ര, നാസർ കൊയിലാണ്ടി, മുഹമ്മദ് റാഫി, ബഷീർ ബാത്ത, അബ്ദുല്ലകെ, അപ്‌സര മുഹമ്മദ് തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിച്ചു.അബ്ദുൽ ബാസിത് 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു. കെ.െഎ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. കെ.െഎ.ജി കുവൈത്ത് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.

യൂത്ത് ഇന്ത്യ നടത്തിയ പ്രവാചക പ്രകീർത്തന ഗാന മത്സര വിജയികൾക്ക് മഹനാസ് മുസ്തഫ, ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് റഫീഖ് ബാബു, എക്‌സിബിഷൻ വിജയികൾക്ക് അൻവർ സഈദ്, ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷാ വിജയികൾക്ക് ഖലീൽ റഹ്മാൻ എന്നിവർ സമ്മാനം നൽകി. കെ.െഎ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. നവംബർ ഒന്നുമുതൽ നടന്ന കാമ്പയിനിന്റെ ഭാഗമായി സൗഹൃദ സംഗമങ്ങൾ, ലഘുലേഘ വിതരണം, ജനസമ്പർക്ക പരിപാടികൾ, ഓൺലൈൻ ക്വിസ് മത്സരം, പ്രവാചക പ്രകീർത്തന ഗാന മത്സരം, എക്‌സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ നടന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP