Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം: കെ ഐ ജി കുവൈത്ത്

പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം: കെ ഐ ജി കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാവർക്കുമുള്ള തുല്യാവകാശത്തെ വെല്ലുവിളിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ എന്നും ഇത് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്നതുമാന്നും കെ ഐ ജി കുവൈത്ത് പ്രസ്താവിച്ചു. മുസ്ലിംകളെ മാത്രം പൗരത്വ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകില്ല. രാജ്യത്തിന്റെ പാരമ്പര്യം സാർവ്വത്രിക സാഹോദര്യമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വേർത്തിരിവ് സൃഷ്ടിച്ച് വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാർ ശ്രമമാണ് ഇതിനു പിന്നിൽ.

രാജ്യം നേരിടുന്ന വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വർഗീയ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. വലിയൊരു വിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഭരണകൂടഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കെ ഐ ജി ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP