Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ നിയമത്തിനെതിരെ കെ.ഐ.ജി സൗഹൃദ വേദി ടേബിൾ ടോക്ക്

പൗരത്വ നിയമത്തിനെതിരെ കെ.ഐ.ജി സൗഹൃദ വേദി ടേബിൾ ടോക്ക്

സ്വന്തം ലേഖകൻ

മ്മുടെ ഇന്ത്യ മതേതര ഇന്ത്യ എന്നവിഷയത്തിൽ കെ.ഐ.ജി അബ്ബാസിയ ഏരിയ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽവച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിലെ വ്യത്യസ്ത സംഘടനനേതാക്കളും പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരസ്വഭാവത്തിന് വിരുദ്ധമായ നിയമനിർമ്മാണത്തിലൂടെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരുടെ പൗരത്വം അവരിൽനിന്ന് കവർന്നെടുത്ത് അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഏല്പിക്കുന്ന തികച്ചും അന്യായമായ നിലപാടുമായി പുന്നോട്ട് പോകുകയാണെന്ന് വിഷയാവതരണം നടത്തിയ ഖലീലുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.

പൗരത്വ വിഷയത്തിനതിരിൽ നിലകൊള്ളാൻ ഓരോ ഇന്ത്യൻ പൗരനും മുമ്പോട്ട് വരണമെന്നും ജനാധിപത്യ,മതേതര ഇന്ത്യയെ സംരക്ഷി ക്കാൻ ഒരു കോട്ട പോലെ നിലകൊള്ളണമെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടു.വിശ്വാസം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നും അത് പൗരത്ത്വതിന്റെ അടിസ്ഥാനമാക്കുക എന്നത് ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്
അപപമാനകരമാണ് എന്നും വിലയിരുത്തപ്പെട്ടു.

ജെയിംസ് ദേവസ്സി,മനോജ് കാപ്പാട്,നൗഫൽ കൊടുങ്ങല്ലൂർ,മനാഫ് കൊച്ചുമരക്കാർ,ഗഫൂർ തിക്കൊടി,ഷാനു തലശ്ശേരി,നാസർ പെരിന്തൽമണ്ണ,ഫൈസൽ വടക്കേക്കാട്,നൗഷർ വാടാനപ്പള്ളി,സജീവ് നാരായണൻ,ധർമ്മരാജ് മടപ്പള്ളി,മണിക്കുട്ടൻ തൃശൂർ,കുര്യൻ ചെന്നിത്തല,മൊയ്തു മാഹി,മുനീർ തലശ്ശേരി,അൻവർ വടക്കേക്കാട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് സാബിഖ് യൂസഫ് അധ്യക്ഷതവഹിച്ച പരിപാടിയിൽ സൗഹൃദവേദി സെക്രട്ടറി യൂസഫ് സഖരിയ സ്വാഗതവും കെ.ഐ.ജി അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് സിദ്ധീഖ് ഹസൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP