Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈത്ത് കേരള മുസ്‌ളീം അസോസിയേഷന് നവ സാരഥികൾ; എ പി അബ്ദുൽ സലാം പ്രസിഡണ്ട് , കെ സി റഫീഖ് ജന സെക്രട്ടറി

കുവൈത്ത് കേരള മുസ്‌ളീം അസോസിയേഷന് നവ സാരഥികൾ; എ പി അബ്ദുൽ സലാം പ്രസിഡണ്ട് , കെ സി റഫീഖ് ജന സെക്രട്ടറി

കുവൈത്ത് : കുവൈത്ത് കേരള മുസ്‌ളീം അസോസിയേഷൻ (കെ കെ എം എ ) കേന്ദ്ര കമ്മിറ്റിയുടെ 2019-20 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

കെ സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), സഗീർ തൃക്കരിപ്പൂർ (രക്ഷാധികാരി), എൻ എ മുനീർ (ചെയർമാൻ),അബ്ദുൽ ഫത്തഹ് തയ്യിൽ , ഹംസ മുസ്തഫ (വൈസ് ചെയർമാൻ), അലിമാത്ര (സി എഫ് ഓ ), പി കെ അക്‌ബർ സിദ്ധീഖ് , സയ്യദ് റഫീഖ് , ഇബ്രാഹിം കുന്നിൽ , എ വി ഹനീഫ ,(പി എം ടി അംഗങ്ങൾ) .എ പി അബ്ദുൽസലാം (പ്രസിഡന്റ് ),കെ ബഷീർ , ഇക്‌ബാൽ ബി എം (വർക്കിങ് പ്രസി ), കെ സി റഫീഖ് (ജനറൽ സെക്രട്ടറി ) കെ സി ഗഫൂർ (ഓർഗനൈസിങ് സെക്രട്ടറി ),സി ഫിറോസ് (ട്രഷറർ ), മുനീർ കോടി (ഫിനാൻസ് കൺട്രോളർ ), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റർ )എന്നിവരാണ് പ്രധാന ഭാരവാഹികൾ .

സെക്രട്ടറിമാരായി മുനീർ കുനിയ ,വി എച് മുസ്തഫ ,എ വി മുസ്തഫ ,പി എ അബ്ദുള്ള,വിവിധ വകുപ്പുകളുടെ വൈസ് പ്രെസിഡന്റുമാരായി ഒ എം ഷാഫി , എച് എ ഗഫൂർ , ഒ പി ശറഫുദ്ധീൻ ,മുനീർ തുരുത്തി ,എൻജി നവാസ് .സംസം റഷീദ്,വി കെ ഗഫൂർ , എന്നിവരെയും എന്നിവരെയും അസിസ്റ്റന്റ് വൈസ് പ്രെസിഡന്റുമാരായി കെ എച് മുഹമ്മദ് കുഞ്ഞി , മുഹമ്മദ് അലി അറക്കൽ , പി റഫീഖ് ,അഷ്റഫ് മാങ്കാവ് ,ഷാഹിദ് ലബ്ബ , കെ ഓ മൊയ്ദു എന്നിവരെയും തിരഞ്ഞെടുത്തു .

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡിയോഗം ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു .ഇബ്രാഹിം കുന്നിൽ അദ്യക്ഷനായിരുന്നു .രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി . ഒ പി ശറഫുദ്ധീൻ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും സയ്യദ് റഫീഖ് ഫിനാൻസ് റിപ്പോർട്ടും എ വി ഹനീഫ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു .സംഘടയുടെ 3 സോണൽ , 15 ബ്രാഞ്ചുകൾ , 80 ലേറെ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 200 ലേറെ പ്രതിനിധികൾ പങ്കെടുത്തു .മെമ്പർഷിപ് ക്യാംപയിനിൽ ഉജ്ജ്വല നേട്ടം കൈവരിച്ച പ്രവർത്തകരെയും , ബ്രാഞ്ചുകളെയും കെ കെ എം എ മാഗ്നെറ്റിലൂടെ മികച്ച വളണ്ടിയർ പ്രവർത്തനം കാഴ്ചവെച്ചവരെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു.

പാലക്കി അബ്ദുൾറഹ്മാൻ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുൽ ഫത്താഹ് തയ്യിൽ , ഹംസ പയ്യന്നൂർ എന്നിവർ പുതിയ ഭാരവാഹികൾക് ആശംസ നേർന്നു സംസാരിച്ചു . എ പി അബ്ദുൽസലാം മറുപടി പ്രസംഗം നടത്തി . കെ ബഷീർ സ്വാഗതവും കെ സി റഫീഖ് നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP