Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ പൊതുകിണർ നിർമ്മിച്ച് നൽകി

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ പൊതുകിണർ നിർമ്മിച്ച് നൽകി

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി നൽകി വരുന്ന പൊതു കിണർ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്റെ ഉദ്ഘാടനം പട്ടാമ്പി എം.എൽ. എ ശ്രീ വി.ടി. ബൽറാം നിർവഹിച്ചു. കേരളത്തിലും കർണ്ണാടകയിലുമായി ഇതോടകം പതിനാല് കിണറുകൾ നിർമ്മിച്ച് നൽകുകയുണ്ടായി.

പട്ടാമ്പി കാക്കാട്ടേരിയിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന പ്രസിടണ്ട് കെ.കെ.അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. കെ.കെ.എം.എ.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ എംഎ‍ൽഎ അഭിനന്ദിച്ചു. കിണർ നിർമ്മാണത്തിന് സ്ഥലം നൽകിയ അംബിക ഉണ്ണി, സാറാബിത്താത്ത എന്നിവരുടെ പ്രവത്തനത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. മാനവീക നന്മ ഇല്ലാതായിത്തീരുന്ന കാലത്ത് സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന പ്രവാസി സമൂഹം ചെയ്യുന്ന നന്മകൾ വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സെക്രട്ടറി സലീം അറക്കൽ സംസ്ഥാന നേതാക്കളായ, എച്ച്.എം.അലിക്കുട്ടിഹാജി, ബാവു കൊടുമുണ്ട, ടി.എം. കുട്ടി, ഇ.വി. അബ്ദുൽ അസീസ്, പി.പി മുഹമ്മദ് കുട്ടി എന്നിവരും, കേന്ദ്ര - സോൺ - ബ്രാഞ്ച് നേതാക്കളായ വി.കെ. ഹനീഫ, മുഹമൂദ് പെരുമ്പ, എം.സി ഷറഫുദ്ദീൻ, മിറാഷ് കരിമ്പ, എന്നിവർ പങ്കെടുത്തു

ആർ.വി.അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥന നടത്തി. അബ്ദുൽ അലി മദനി സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന കോ ഓഡിനേറ്റർ യൂ.എ. ബക്കർ നന്ദി പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP