Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ; ജിയോ തോമസ് പ്രസിഡന്റ്

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ ഭാരവാഹികൾ; ജിയോ തോമസ് പ്രസിഡന്റ്

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) മൂന്നാമത് വാർഷിക ജനറൽ ബോഡിയോഗം ഓഗസ്റ്റ് 3ന് അബ്ബാസിയ എബനൈസർ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും,2017-2018 വർഷത്തെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് ട്രഷറർ സംഘടനയുടെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ച് പാസ്സാക്കുകയും ചെയ്തു. 2018-2019 നടപ്പുവർഷത്തെ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് .ജിയോ തോമസ് , ജനറൽ സെക്രട്ടറി ശ്രീ.സുമേഷ് ടി എസ് , ട്രഷറർ . ആർ.ജീ ശ്രീകുമാർ , അഡൈ്വസറി ബോർഡ് ചെയർമാനായി ജയകൃഷ്ണൻ നായർ,അഡൈ്വസറി ബോർഡ് അംഗങ്ങളായി ബ്രിനൊയ് സെബാസ്റ്റ്യൻ,്.രരാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് ഭൂപേഷ്, ഡോജി മാത്യു,ജോയിന്റ് സെക്രട്ടറി രതീഷ് കുംബളത്,വിജോ കെ വി , ജോയിന്റ് ട്രഷറർ ജോജോ ജോർജ്, വെൽ ഫെയർ കോർഡിനേറ്റർ സിറിൽ ജോസഫ് , ജോയിന്റ് വെൽ ഫെയർ കോർഡിനേറ്റർ സന്ദീപ്, ഷൈജു എബ്രഹാം,ഏരിയാ കോർഡിനേറ്റർമാരായി പ്രജിത് പ്രസാദ് ,ശ്രീ.അനിൽ കുമർ (അബ്ബാസിയ ), ജോജി മാത്യു(മംഗഫ്) ,രതീഷ് (ഫഹാഹീൽ), ശ്രീ.റോബിൻ (മെഹബുള്ള / അബുഹലീഫ),ീസാനു (സാൽമിയ) ജിത്തു (ഫർവാനിയ) കൂടാതെ 35 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.ജനറൽ സെക്രട്ടറി സുമേഷ് കമ്മറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ട്രഷറർ . ആർ ജി ശ്രീകുമാർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP