Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം ഫെസ്റ്റ് 2019ന്റെ ഫ്ളൈർ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കോട്ടയം ഫെസ്റ്റ് 2019ന്റെ ഫ്ളൈർ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷം ഏപ്രിൽ 26നു വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്നു. പരിപാടിയുടെ ഫ്ളൈർ, റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും, മെഗാപരിപാടിയുടെ കോ.സ്‌പോൺസർ ബിഇസിയുടെ മാർക്കറ്റിങ് മാനേജർ റിനോഷ് ഫ്ളൈർ പ്രകാശനം ചെയ്തു.

റാഫിൾ കൂപ്പൺ ചാരിറ്റി കൺവീനർ സിറിൽ ജോസഫ് വൈസ് പ്രസിഡന്റ് ഡോജി മാത്യുന് നൽകി നിർവ്വഹിച്ചു. തുടർന്ന് ട്രഷറാർ ആർ ജി ശ്രീകുമാർ നന്ദി പറയുകയും ചെയ്തു. മുൻ പ്രസിഡന്റ് അനൂപ് സോമൻ, മുൻ ജനറൽ സെക്രട്ടറി ജസ്റ്റിൻ, ജെയിംസ്, ജോജോ, വിപിൻ, ജിത്തു, ജോസഫ്, സിബി, ഷൈജു, കിരൺ, അനിൽ, റോബിൻ, ബിജേഷ്, ജോജി, ബിജു, സന്ദീപ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP