Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ പുനഃസംഘടിപ്പിച്ചു

കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ പുനഃസംഘടിപ്പിച്ചു

കുവൈത്തിലുള്ള മുഴുവൻ ജില്ലാ സംഘടനകള്ളെയും ഉൾക്കൊള്ളിച്ച കൊണ്ടുള്ള കേരള യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട ) പുനഃസംഘടിപ്പിച്ചു .സത്താർ കുന്നിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഫ്‌സൽ ഖാൻ (മലബാർ ഗോൾഡ് ) യോഗം ഉത്ഘാടനം ചെയ്തു .

പതിനെട്ട് അസോസിയേഷൻ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. തനത് ജില്ലകളുടെ ആവശ്യങ്ങൾക്കു് മുൻഗണന നൽകി പ്രവർത്തിക്കുമ്പോഴും യോജിക്കാവുന്ന മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാനും കേരളത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് മുൻഗണന നൽകി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.

പുതിയ വർഷത്തെ ജനറൽ കൺവീനറായി സത്താർ കുന്നിൽ (KEA) കൺവീനർ മാരായി ഓമനക്കുട്ടൻ (FOKE) ഷൈജിത്ത് (K. D A) ബിജു കടവി (TRASS K) രാജീവ് നടുവില മുറി (A J P A K ) സലിം രാജ് (K J P S ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ബിജു കടവി സ്വാഗതവും ഷൈജിത്ത് നന്ദിയും പറഞ്ഞു. സലിം രാജ് റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ ഹിം എറണാകുളം , ചെസിൽ രാമപുരം ,ബെന്നി പത്തനംതിട്ട രാമകൃഷ്ണൻ (KEA) വാസുദേവൻ (MAK ) സത്യൻ വരുണ്ട (KDNA ) അബ്ദുൽ നജീബ് (KDA) ഉമ്മൻ ജോർജ് (PDA)'വിനോജ് കുമാർ (FOKE) സണ്ണി പത്തിച്ചിറ(AJPAK ),സാം നന്തിയാട്ട് (KDAK ) ജിയോ മത്തായി ( EDA) ബിനു സുകുമാരൻ (TEXAS) , മണിക്കുട്ടൻ (TRASS K ) സുനിൽ കുമാർ (1AK ) ഷെറിൻ മാത്യൂ (KEA-കണ്ണൂർ) മുബാറക് കാംബ്രാത്ത് (KWA ) 'അലക്‌സ് മാത്യൂ (KJPS) വിധുകുമാർ (TRAK ), P. N കുമാർ (PALPAK ), അനൂപ് സോമൻ ( KODPAK ) റഎന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP