Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും പ്രവർത്തക സംഗമവും നടത്തി

കുവൈറ്റ് ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും പ്രവർത്തക സംഗമവും നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് : വൺ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും പ്രവർത്തക സംഗമവും നടത്തി. ജോയിന്റ് കൺവീനർ ടി കെ ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൺവീനർ വിജയൻ ഇന്നാസ്യ ഉദ്ഘാടനം നിർവഹിച്ചു. സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും പ്രകാശ് ചിറ്റഴത്ത് മുഖ്യ സന്ദേശം നൽകുകയും ചെയ്തു.

ജോയിൻ സെക്രട്ടറി ലിൻസ് തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൽദോ എബ്രഹാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വിനോദ് സെബാസ്റ്റ്യൻ, സിബിൻ പി സി, പ്രവീൺ കെ.ജോൺ, രഞ്ജിത്ത് സാം, സന്തോഷ് കുമാർ , ബിനു ഏലിയാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ ഹമീദ് കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP