Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമാപ്പ് : യാത്രാ സൗകര്യത്തിലെ അവ്യക്ത പരിഹരിക്കണം- വെൽഫെയർ കേരള കുവൈത്ത്

പൊതുമാപ്പ് : യാത്രാ സൗകര്യത്തിലെ അവ്യക്ത പരിഹരിക്കണം- വെൽഫെയർ കേരള കുവൈത്ത്

സ്വന്തം ലേഖകൻ

കുവൈത്ത് ഗവർമെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് സ്വാഗതാർഹമാണെ ന്നും പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കൃത്യമായ മാർഗ നിർദേശങ്ങളും യാത്രാ സൗകര്യവും ഒരുക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു നോർക്കക്കും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ താമസ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്ന പ്രവാസികൾ കൂടുതൽ മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരാകുന്ന സാഹചര്യമുണ്ട്. വിവിധ കാരണങ്ങളാൽ താമസ നിയമലംഘകാരായ ഇത്തരക്കാരായ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് ഈ പൊതുമാപ്പ് അവസരം വലിയ ആശ്വാസം നൽകും . കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലും ഇന്ത്യയിലും യാത്രാ വിമാനങ്ങൾക്ക് വിലക്കുണ്ട്.

എന്നാൽ ഈജിപ്ത് , ഫിലിപ്പൈൻസ് പോലെയുള്ള രാജ്യങ്ങൾ കുവൈത്തിൽ നിന്നും സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് ചാർട്ടർ വിമാനങ്ങൾ തയാറാക്കി അയക്കുന്നുണ്ട് .. ഈ മാതൃകയിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ തയ്യാറാകുന്നവരെ സഹായിക്കുന്നതിന് നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന മുറക്ക് ഇവർക്കെല്ലാവർക്കും നിയമപരമായി സ്വദേശത്തേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നും പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP