Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈറ്റ് എലത്തൂർ അസ്സോസിയേഷന്റെ സംഭാവന കൈമാറി

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈറ്റ് എലത്തൂർ അസ്സോസിയേഷന്റെ സംഭാവന കൈമാറി

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കുവൈറ്റ് എലത്തൂർഅസ്സോസിയേഷന്റെ സംഭാവനയായ രണ്ടു ലക്ഷം ജനറൽ സെക്രട്ടറി റഫീഖ്നടുക്കണ്ടി, വൈസ് പ്രസിഡന്റ് യാക്കൂബ് എലത്തൂർ എന്നിവർ ചേർന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെയും എക്സൈസ് വകുപ്പ് മന്ത്രി ടി പിരാമകൃഷ്ണനെയും ഏൽപ്പിച്ചു.

കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആണ് കുവൈറ്റ് എലത്തൂർ അസോസിയേഷൻ ജനറൽസെക്രട്ടറി റഫീഖ് നടുക്കണ്ടി വൈസ് പ്രസിഡന്റ് യാക്കൂബ് എലത്തൂർ എന്നിവർചേർന്ന് തുക കൈമാറിയത്. ചടങ്ങിൽ മുൻ കോഴിക്കോട് ജില്ലാ കലക്ടർയു വി ജോസ്, കുവൈറ്റ് എലത്തൂർ അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ്‌മെമ്പർമാരായ ഫൈസൽ നടുക്കണ്ടി, ബഷീർ നെല്ലിയോട്ട് , ആരിഫ് രാരങ്ങാട്ട്,ജമാൽ കളരിക്കണ്ടി , നാട്ടിലെ കോർഡിനേറ്റർമാരായ കെ ടി മുസ്തഫ , ഇ സിദസ്ത എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP