Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈറ്റ് എലത്തൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ;അസീസ് പാലാട്ട് പ്രസിഡന്റ്

കുവൈറ്റ് എലത്തൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ;അസീസ് പാലാട്ട് പ്രസിഡന്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ (KEA)2017-19 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

മുഹമ്മദ് ഇക്‌ബാലിന്റെ ഖിറാഅത്തോടെ തുടങ്ങിയ ജനറൽ ബോഡിയോഗം പ്രസിഡണ്ട് അസീസ് പാലാട്ടിന്റെ അധ്യക്ഷതയിൽ മുഖ്യരക്ഷാധികാരി E.K റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. നസീർഎടേക്കാട് ആമുഖപ്രസംഗവും റഫീഖ് നടുക്കണ്ടി സ്വാഗതപ്രസംഗവും നിർവ്വഹിച്ചു. കഴിഞ്ഞ വർഷത്തെ വിശദമായപ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രെട്ടറി റഫീഖ് നടുക്കണ്ടിയും,സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഉനൈസ് നടുക്കണ്ടിയുംഅവതരിപ്പിച്ചു. യാക്കൂബ് എലത്തൂർ ഉദ്‌ബോധന പ്രസംഗവുംനടത്തി.

E.K റസാക്ക് ഹാജിയുടെ നിയന്ത്രണത്തിൽ നടന്ന പുതിയ കമ്മിറ്റി(2019-20) തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും അസീസ്പാലാട്ടിനെ പ്രസിഡണ്ടായി ഐക്യകണ്ടെനെ തെരെഞ്ഞെടുത്തു. ജനറൽസെക്രട്ടറി ആയി നാസർ എം കെ, ട്രഷറർ ആയി റിഹാബ് നടുക്കണ്ടിഎന്നിവരെയും തെരെഞ്ഞെടുത്തു. .മറ്റു ഭാരവാഹികളായി ഇ കെ
റസാഖ് ഹാജി (മുഖ്യ രക്ഷാധികാരി), യൂസഫ് മാട്ടുവയിൽ,യാക്കൂബ് എലത്തൂർ, റഫീഖ് നടുക്കണ്ടി (ഉപദേശക സമിതിഅംഗങ്ങൾ), സിദ്ദിഖ് പാണ്ടികശാലയിൽ, ഫിറോസ് നാലകത്ത്, മുനീർമക്കാറി (വൈസ് പ്രസിഡണ്ടുമാർ ), അർഷദ് നടുക്കണ്ടി, ആലികുഞ്ഞി കളത്തിൽ, ഇബ്രാഹിം തൈ തോട്ടത്തിൽ (ജോയന്റ്സെക്രട്ടറിമാർ), ഷമീൻ ഉമ്മർ (ജോയന്റ് ട്രഷറർ )

കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബഷീർ നെല്ലിയോട്ട് ,അബ്ദുൽ അസീസ് മാട്ടുവയിൽ, ഫൈസൽ നടുക്കണ്ടി, ഫാഹിസ്മാട്ടുവയിൽ, ആരിഫ് എൻ ആർ, മുഹമ്മദ് ഇക്‌ബാൽ എൻ, നസീർഎടേക്കാട്, ബഷീർ മാളിയേക്കൽ, ജുനൈദ് പാലാട്ട്, ഉനൈസ്നടുക്കണ്ടി, ആഷിഖ് എൻ ആർ, ഹബീബ് എടേക്കാട്, മുഹമ്മദ്ഷെരീഫ് കളത്തിൽ, ഹാഫിസ് മാട്ടുവയിൽ, ഷാഫി നടുക്കണ്ടി,സബീബ് മൊയ്തീൻ, പെർവീസ് ഖാൻ കെ പി എന്നിവരേയുംതെരഞ്ഞെടുത്തു.

അസീസ് മാട്ടുവയിൽ, ഉമ്മർ മാട്ടുവയിൽ എന്നിവർ പുതുതായിനിലവിൽ വന്ന കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട്സംസാരിച്ചു.നിയുക്ത ജന: സെക്രട്ടറി നാസർ എം കെ യുടെ നന്ദി
പ്രകാശനത്തോടെ ജനറൽ ബോഡി യോഗം സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP