Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് മലയാളി സമാജം നാലാം വാർഷികവും സ്‌നേഹ ഭവന സമർപ്പണവും ഏപ്രിൽ മൂന്നിന്

കുവൈറ്റ് മലയാളി സമാജം നാലാം വാർഷികവും സ്‌നേഹ ഭവന സമർപ്പണവും ഏപ്രിൽ മൂന്നിന്

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളി സമാജം (KMS) നാലാം വാർഷികവും സ്‌നേഹ ഭവന സമർപ്പണവും ഏപ്രിൽ മൂന്നിന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ കൂടിയ യോഗത്തിൽ വാർഷിക ആഘോഷത്തിന്റെ ഫ്‌ളയറും,കൂപ്പണും അഡൈ്വസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ മലയാളി സമാജം വനിതാ ചെയർപേഴ്‌സൺ നിധി നായർക്ക് നൽകി പ്രകാശനം ചെയ്തു .

കുവൈറ്റ് മലയാളി സമാജം(KMS)-ന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ സമർപ്പണവും വാർഷിക ചടങ്ങിന് മാറ്റു കൂട്ടും. വിവിധ സാമൂഹിക സാംസ്‌കാരിക പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. വിവിധ കലാപരിപാടികൾ വാർഷിക ആഘോഷങ്ങൾക്കു നിറം നല്കും .

യോഗത്തിൽ ജനറൽ കോഓർഡിനേറ്റർ സിജോ മഞ്ഞളി, പ്രോഗ്രാം കൺവീനർ സി.എസ് ബത്താർ, എന്നിവർ ആശംസകൾ നേർന്നു. ആക്ടിങ് ജനറൽ സെക്രട്ടറി എ. ഡി. ഗോപിനാഥൻ സ്വാഗതവും ട്രഷറർ നിബു ജേക്കബ് നന്ദിയും പറഞ്ഞു.

യോഗത്തിൽ മാക്‌സി ജോസഫ്, ജിജു പോൾ, ഈപ്പൻ ജോർജ്, പി സി ജോസ് , അനു വി കെ,സൗമ്യ,സിനി മാക്‌സ്ഓൺ, തങ്കമണി എന്നിവർ സന്നിഹതരായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP