Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയാനന്തര വയനാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആകും - കുവൈത്ത് വയനാട് അസോസിയേഷൻ

പ്രളയാനന്തര വയനാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആകും - കുവൈത്ത് വയനാട് അസോസിയേഷൻ

സ്വന്തം ലേഖകൻ

കുവൈത്ത് വയനാട് അസോസിയേഷൻ കഴിഞ്ഞ വര്ഷത്തേത്‌പോലെ തന്നെ ഈ വർഷവും പ്രളയാനന്തര വയനാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആകും എന്ന് പൊതുയോഗനന്തരം സംഘടനാ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 16 -നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത അടിയന്തിര പൊതുയോഗം നിലവിൽ സംഘടന ചെയ്യുന്ന അടിയന്തിര സേവനങ്ങൾ വിലയിരുത്തി. സമഗ്രമായ രീതിയിൽ സഹായം സ്വരൂപിക്കാനും അർഹരായവർക്ക് പുനരധിവാസ സഹായവും നൽകാൻ യോഗം അനുമതി നൽകി. അസോസിയേഷന്റെ അംഗങ്ങളിൽ പ്രളയബാധിതരെ കണ്ടെത്താനായും സഹായിക്കാനും യോഗം എക്‌സിക്യൂട്ടിവ് കമ്മറ്റിയെ ചുമതലപ്പെടുത്തി.

എക്‌സിക്യൂട്ടിവ് ഭാരവാഹികൾ അഭ്യുദയകാംക്ഷികളിൽ നിന്നും ഒരാഴ്ചകൊണ്ട് രണ്ട് ലക്ഷം രൂപയോളം സ്വരൂപിക്കുകയും വയനാട്ടിലെ വിവിധ മേഖലകളിൽ ഭക്ഷണം , ക്‌ളീനിങ് സാമഗ്രികൾ , നിലമ്പൂരിലേക്ക് മെഡിക്കൽ ബെഡ്ഡുകൾ എന്നിവ എത്തിക്കാൻ ആവശ്യമായത് ചെയ്തിട്ടുണ്ട് എന്ന വിവരം സെക്രട്ടറി ജസ്റ്റിൻ ജോസ് പൊതുയോഗത്തെ ബോധിപ്പിച്ചു.

കൃഷിഭൂമികളിലും മലകളിലും കുന്നുകളിലും വർഷങ്ങളുടെ അശാസ്ത്രീയമായ പാർപ്പിട കാർഷിക ഇടപെടലുകൾ മൂലം പ്രളയവും ഉരുൾപൊട്ടലും ഉണ്ടാവാൻ നാം ഓരോരുത്തരും കാരണക്കാർ ആണെന്നും വയനാട് അടക്കം ഉള്ള മേഖലകളിൽ ഇത് ആവർത്തിക്കാതിരിക്കാൻ നാം പരിശ്രമിക്കേണ്ട സമയം അധികരിച്ചു എന്നും രക്ഷാധികാരി ബാബുജി ബത്തേരി ഉണർത്തിച്ചു. വയനാട് അടക്കം കേരളത്തിൽ ഉടനീളം താമസയോഗ്യ സ്ഥലങ്ങളുടെ റെസിഡൻഷ്യൽ മാപ്പിങ്ങും കൃഷിസ്ഥലങ്ങളുടെ അഗ്രികൾച്ചറൽ മാപ്പിങ്ങും നടപ്പിലാക്കണം എന്നും ഭൂമിയെ തരംതിരിച്ചു യോഗ്യമായ കൃഷിക്ക് മാത്രം അനുമതി നൽകണം എന്നും അതിനായ് ഒരു പഠന ടീമിനെ സജ്ജമാക്കാൻ കുവൈത്ത് വയനാട് അസോസിയേഷൻ മാതൃകാപരമായ ഇടപെടൽ നടത്തണം എന്നും അദ്ദേഹം അറിയിച്ചു.

വയനാടിന് കുവൈത്ത് ഇടുക്കി അസോസിയേഷന്റെ സഹായം പ്രസിഡന്റ് മാത്യു വി സി.യിൽ നിന്നും ചാരിറ്റി കൺവീനർ മിനി കൃഷ്ണ ഏറ്റുവാങ്ങി.

കെ. ഡബ്ല്യൂ.എ മുൻകാല ഭാരവാഹികൾ ആയ അലക്‌സ് മാനന്തവാടി , അക്‌ബർ വയനാട്, ജിനേഷ് ജോസ്, ജോമോൻ ജോസ് , ഷിബു ആബേൽ , ബ്ലെസ്സൺ , എക്‌സിക്യൂട്ടിവ് അംഗങ്ങൾ ആയ അനീഷ് , അസൈനാർ സലിം ടി പി , സുരേന്ദ്രൻ എന്നിവരും രതീഷ് രംഗനാഥൻ, ജിൽജിത്ത്, എന്നിവരും വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിച്ചു. നാട്ടിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്ന മുൻ ഭാരവാഹികൾ ആയ റോയ് മാത്യു , രജി ചിറയത്ത്, ഷറഫുദ്ദിൻ എന്നിവർക്ക് യോഗം പ്രത്യേകം കടപ്പാട് അറിയിച്ചു . പ്രളയം ബാധിച്ച് പാർപ്പിടം പൂർണമായും നഷ്ടപെട്ട ഗീത മേപ്പാടിയുടെ വിഷയാവതരണം ഏറ്റെടുത്ത ലക്ഷ്യത്തിന്റെ ഗൗരവം ഉണർത്തുന്നതാണ് എന്ന് നന്ദി പ്രകാശനത്തിൽ ചാരിറ്റി കൺവീനർ മിനി കൃഷ്ണ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP