Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് വയനാട് അസോസിയേഷൻ 'വയൽനാടിൻ സംഗമം 2019' സംഘടിപ്പിച്ചു

കുവൈറ്റ് വയനാട് അസോസിയേഷൻ 'വയൽനാടിൻ സംഗമം 2019' സംഘടിപ്പിച്ചു

കുവൈറ്റ് വയനാട് അസോസിയേഷൻ 'വയൽനാടിൻ സംഗമം 2019' എന്ന പേരിൽ വഫ്ര ഫാം ഹൗസിൽ വെച്ച് ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 10 ,11 വ്യാഴം വെള്ളി ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ കളികൾ സ്പോർട്സ് ഇനങ്ങൾ, ഫുട്‌ബോൾ മത്സരം വടംവലി മത്സരം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു.വയനാടിന്റെ ശൈത്യ കുളിരിനെ ഓർമ്മിപ്പിക്കുന്ന കാലാവസ്ഥ പങ്കെടുത്തവർക്ക് പ്രവാസലോകത്തും ഗൃഹാതുരത്വ ഓർമ്മകൾ നൽകി.

രജിസ്റ്റർ ചെയ്തവരിൽ നിന്നും നറുക്കെടുത്ത് നൽകിയ ടീവി  മറിയം ബീബി കരസ്ഥമാക്കി. നല്ല പെർഫോമൻസ് കാഴ്ച വെച്ച ഫാമിലിയായി അജേഷ് സെബാസ്ട്യൻ & വിൻസി അജേഷ് എന്നിവരെയും, നല്ല ബാച്ചിലറായി ശ്രീ സനീഷിനെയും തിരഞ്ഞെടുത്തു അവർക്ക് അസോസിയേഷൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. മത്സരഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ എല്ലാ പങ്കാളികൾക്കും സമ്മാനവിതരണം നടത്തുകയുണ്ടായി.

സമാപന സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് റെജി ചിറയത്ത്, പ്രമുഖ സാമൂഹ്യപ്രവർത്തകൻ പി എം നായർക്ക് കുവൈറ്റ് വയനാട് അസോസിയേഷന്റെ മൊമെന്റോ നൽകി ആദരിച്ചു. വൈഡ് ആംഗിൾ ഗ്രൂപ്പ് മാനന്തവാടി, യാൻസ് ഗ്രൂപ്പ് ഫഹാഹീൽ, ജോയ് ആലുക്കാസ് ഗ്രൂപ്പ് കുവൈറ്റ്, നെസ്റ്റ് & മിസ്‌ററ് റിസോർട് വടുവഞ്ചാൽ - വയനാട്, എന്നിവർ സ്‌പോണ്‌സര്മാരായിരുന്നു.

റെജി ചിറയത്ത് (പ്രസിഡന്റ്) ജിനേഷ് ജോസ് (സെക്രട്ടറി) ജോമോൻ ജോളി (ട്രഷറർ) ജിജിൽ (പ്രോഗ്രാം കൺവീനർ)ജോമോൻ സി ജോസ് (അഡൈ്വസറി ബോർഡ് മെമ്പർ) എന്നിവർ മുഴുനീള പരിപാടികൾ നിയന്ത്രിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP