Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് വയനാട് അസോസിയേഷൻ ഈദ്-ഓണ നിലാവ് 2016 സംഘടിപ്പിച്ചു

കുവൈറ്റ് വയനാട് അസോസിയേഷൻ ഈദ്-ഓണ നിലാവ് 2016 സംഘടിപ്പിച്ചു

കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) ഈ വർഷത്തെ ഓണം ഈദ് ആഘോഷം , ഈദ്-ഓണ നിലാവ് 2016 നവംബർ 4 നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ഔപചാരികമായ ഉത്ഘാടന ശേഷം നടന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയും കൊണ്ട് പരിപാടി അവിസ്മരണീയമായ ഒന്നായി. 2015 ൽ സ്ഥാപിതമായ ശേഷം ഇത് കെ.ഡബ്ല്യൂ.എയുടെ രണ്ടാമത്തെ ഈദ്-ഓണാഘോഷം ആയിരുന്നു.

അംഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും കൂട്ടായ്മയുടെ ആവശ്യകതയും വിളിച്ചോതുന്ന ഒരു അവിസ്മരണീയമായ ഒരു ദിനമായിരുന്നു. അംഗങ്ങളുടെ പങ്കെടുക്കലും സഹകരണവും കൊണ്ട് ധന്യമായ പരിപാടികളിൽ സമൂഹത്തിന്റെ വ്യത്യസ്ത തലത്തിൽ നിന്നുള്ളവരുടെ നിരവധി കലാ സാംസ്‌കാരിക കഴിവുകൾ പ്രകടിപ്പിക്കപ്പെട്ടു.
കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശിയ ഗാനത്തിന് ശേഷം രാജ്യത്തിനായി ജീവൻ നൽകിയ ഭടന്മാർക്ക് മൗനപ്രാർത്ഥനയാൽ ആദരാജ്ഞലി അർപ്പിച്ച് സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു.

കെ.ഡബ്ല്യൂ.എയുടെ രക്ഷാധികാരിയും കുവൈത്തിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വവും ആയ ബാബുജി ബത്തേരി നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. കെ.ഡബ്ല്യൂ.എയുടെ ഭാരവാഹികളും അംഗങ്ങളും അതിഥികളും ചേർന്ന് , ബാൻഡ് മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ബഹാബലി തമ്പുരാനെ ആനയിച്ചു. കെ.ഡബ്ല്യൂ.എ പ്രസിഡന്റ് റംസി ജോൺ അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് സന്നിഹിതരെ സ്വാഗതം ചെയ്തു.

പ്രമുഖ വാഗ്മിയും കെ.ഐ.ജി കേന്ദ്ര കമ്മറ്റി അംഗവുമായ അൻവർ സയ്യദ് ഓണം-ഈദുമായി ബന്ധപ്പെട്ട മുഖ്യ പ്രഭാഷണം നടത്തി. കെ.ഡബ്ല്യൂ.എ രക്ഷാധികാരി അയ്യൂബ് കെച്ചേരി, ട്രഷറർ എബി പോൾ, കെ.ഡബ്ല്യൂ.എ വനിതാവേദി പ്രതിനിധി സിന്ധു അജേഷ് എന്നിവരും പ്രമുഖ സംഘടനാ നേതാക്കളിൽ നിന്നും അബൂബക്കറും മെട്രോ മെഡിക്കൽ കെയർ എം.ഡി ഹംസ പയ്യന്നൂരും ആഘോഷങ്ങൾക്കും കെ.ഡബ്ല്യൂ.എയുടെ തുടർ സംരംഭങ്ങൾക്കും ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം കൺവീനർ റെജി ചിറയത്ത് ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവർക്കും നന്ദി അറിയിച്ചു. കെ.ഡബ്ല്യൂ.എ ആർട്‌സ് കൺവീനർ ജിജിലിന്റെ നേതൃത്വത്തിൽ ഹെല്പ് ലൈൻ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്‌കിറ്റും, കെ.ഡബ്ല്യൂ.എ സാൽമിയ സോൺ അംഗങ്ങളുടെ കോമഡി ഡാൻസ്-ഒപ്പന ഫ്യൂഷനും മനോഹരവും മനോരഞ്ജകവും ആയിരുന്നു. ശ്രുതിലയ ഓർഗസ്സ്ട്ര യുടെ ഗാനമേളയും അരങ്ങുതകർത്ത് ആഘോഷങ്ങൾക്ക് മികവേകി. വോയിസ് കുവൈത്ത് സെക്രട്ടറി അരവിന്ദാക്ഷനും ഗോപിനാഥനും കെ.ഡബ്ല്യൂ.എ വൈസ് പ്രസിഡന്റ് മിനി കൃഷ്ണയും ചേർന്നൊരുക്കിയ ഓണ പൂക്കളം പങ്കെടുത്തവർക്ക് കാഴ്ചയുടെ വ്യത്യസ്ത അനുഭവം ആയിരുന്നു.

പ്രത്യേകം തയ്യാറായിരുന്നു ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ആഘോഷത്തിന് നിറവേറി. പ്രത്യേക ക്ഷണയിതാക്കളായി പ്രമുഖ പത്ര പ്രവർത്തകർ ആയ അബ്ദുൽ ഫത്ത തയ്യിൽ, റിയാസ് , സത്താർ കുന്നിൽ എന്നിവരും വിവിധ അസോസിയേഷൻ ഭാരവാഹികൾ ആയ സലിം (നമ കുവൈത്ത്), ശോഭ നായർ, . സജി മണ്ഡലത്തിൽ (താമരശേരി അസോസിയേഷൻ) , ബിജു (കെ.കെ.ടി.എ) അനു ആന്റണി (ഹെല്പ് ലൈൻ വെൽഫെയർ അസോസിയേഷൻ), ഷൈജു (കോഴിക്കോട് അസോസിയേഷൻ), വാണി വിസ്മയ, രേഖ (കെ.ഡി.എ മഹിളാവേദി), അലക്‌സ് വർഗീസ്, രാഘുനാഥൻ നായർ (തനിമ) എന്നിവരും പങ്കെടുത്തു.

നർമ്മസല്ലാപങ്ങളും സൗഹൃദവും പങ്കുവച്ചു കൊണ്ട് നാമയും സ്‌നേഹവും കൊണ്ട് വിജയിക്കാം എന്ന സന്ദേശം കൈമാറിക്കൊണ്ട് ഒരു ദിനം കഴിഞ്ഞു പോയി. കുടുംബങ്ങൾക്ക് ആസ്വാദനവും കുട്ടികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ ഒരവസരവും നൽകിയ ദിനം എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റുന്ന ഒന്നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP