Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകൾ 'തളിരുകൾ 2019' തളിരുകൾ 2019 ന് തുടക്കമായി

കുവൈറ്റ് : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകൾ 'തളിരുകൾ 2019' തളിരുകൾ 2019 ന് തുടക്കമായി

സ്വന്തം ലേഖകൻ

കുവൈറ്റ് : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾ 'തളിരുകൾ 2019' തുടക്കമായി. ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പിസി ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു.

അമ്മയെയും പ്രകൃതിയെയും മാതൃഭാഷയെയും മറന്നതാണ് ഇന്നത്തെ പ്രകൃതി ക്ഷോഭങ്ങളുടെ മൂല കാരണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാതൃഭാഷയുടെ മരണത്തോടെ ഒരു സംസ്‌കാരത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫാ: ജോൺ ജേക്കബ് പറഞ്ഞു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ, വർഗീസ് ജോസഫ്, സുബി ജോർജ്, സോജി വർഗീസ്, അലക്‌സ് പോളചിറക്കൽ , ബിജോ ഡാനിയൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എട്ടു വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്  എന്ന് സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 29 വരെ അബ്ബാസിയയിലെ സെന്റ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 6 മണി മുതൽ 7.30 വരെയാണ് ക്ലാസ്സുകൾ നടക്കുക .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP