Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.ഇ.എസ് കുടുംബ സംഗമം സംഘടിപ്പിച്ചു

എം.ഇ.എസ് കുടുംബ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി കുവൈത്ത് ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഖൈത്താനിലെ രാജധാനി ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എം. ഇ. സിന്റെ കുവൈറ്റിലെയും,നാട്ടിലെയും പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ഖലീൽ അടൂർ വിശദീകരിച്ചു. സിദീഖ് വലിയകത്ത് ആശംസ നേർന്നു.

തുടർന്ന് നടന്ന വിവിധ വൈജ്ഞാനിക കലാ മത്സരങ്ങൾക്കു അൻവർ മൻസൂർ സെയ്ത്ത്,സാലേഹ് ബാത്ത എന്നിവർ നേതൃത്വം നൽകി.വിജയികൾക് ഡോ അമീർ,ഷറഫുദീൻ കണ്ണേത്ത്,ഫസിയുല്ലാ,അഫസ്ൽ ഖാൻ മലബാർ ഗോൾഡ്,റിയാസ് ജസീറ എയർ വേർസ് ,മുഹമ്മദ് സഗീർ,സാദിഖ് അലി ,ഡോ തസ്നിം,ജസീമ റാഫി,ഷഹനാ അഷ്റഫ് എന്നിവർ സമ്മാനങ്ങൾ നൽകി.കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാ പരിപാടിയും റാഫി കല്ലായിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനവിരുന്നും ശ്രദ്ദേയമായി.

ഡോമുസ്തഫ,സുബൈർ,റമീസ്,ഗഫൂർ,ഫിറോസ്,റയീസ്,നൗഫൽ,സഹീർ,മുജീബ്,ഉസ്മാൻ,അർഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.മിസാജ് റിയാസ് ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഷ്റഫ് അയൂർ സ്വാഗതവും ട്രഷറർ അഷ്റഫ് പി ടി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP