Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.ഇ.എസ് കുവൈത്ത് രണ്ടാംഘട്ട ഭക്ഷ്യോൽപന്ന കിറ്റ് വിതരണം

എം.ഇ.എസ് കുവൈത്ത് രണ്ടാംഘട്ട ഭക്ഷ്യോൽപന്ന കിറ്റ് വിതരണം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: രാജ്യത്ത് ലോക് ഡൗണ് പ്രഖ്യാപിച്ചത് മൂലം ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങായി എം.ഇ.എസ് കുവൈത്ത്. 3000ത്തോളം ആളുകൾക്കുള്ള ഭക്ഷണ കിറ്റുകളാണ് രണ്ടാം ഘട്ടമായി ഹസാവിയ, അബ്ബാസിയ, ഫർവാനിയ, ഖൈത്താൻ എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്തത്. ജലീബ് ശുവൈഖ് പ്രദേശങ്ങളിൽ കെ ഐ ജി യുടെ സഹകരണത്തോടെയാണ് വിതരണം നടത്തിയത്. പ്രതിരോധമന്ത്രാലയം നേരിട്ടു നടത്തുന്ന കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ജൂലൈയയിൽ 440 ഓളം കോവിഡ് രോഗികൾക്ക് കുവൈത്ത് ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യവിതരണത്തിന്റെ ഭാഗമായി പ്രഭാതഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്തു. എം.ഇ.എസ് ഭാരവാഹികളും വിവിധ സംഘടനാ സന്നദ്ധസേവകരും നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP