Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് പ്ലേയ് തെറാപ്പ് യൂണിറ്റിന്റെ സഹായ ധനം കൈമാറി

കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ്  പ്ലേയ് തെറാപ്പ് യൂണിറ്റിന്റെ സഹായ ധനം കൈമാറി

സത്താർ കുന്നിൽ

കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് കുവൈത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി സൊലസ് ത്രിശ്ശൂരിൽ കുട്ടികൾക്കായി നിർമ്മിക്കുന്ന ആഫ്റ്റർ കെയർ സെന്ററിലേക്ക് (short stay home) നിലാവ് രണ്ടു ലക്ഷം രൂപ ചെലവിൽ തയ്യാറാക്കുന്ന പ്ലേയ് തെറാപ്പി യൂണിറ്റിന്റെ സഹായ ധനം കൈമാറി .നിലാവ് കേരള കോർഡിനേറ്റർ പി പി ജുനൂബ് ആണ് സൊലസ് സ്ഥാപക ഷീബ അമീറിന് സഹായം കൈമാറിയത്. കാൻസർ രോഗികളെ സഹായിക്കുന്നതിനായി നിലാവ് നൽകുന്ന പത്തു ലക്ഷം രൂപയുടെ ഭാഗമായുള്ള സഹായത്തിൽ ഒരു ലക്ഷം രൂപയും പ്രസ്തത ചടങ്ങിൽ കൈമാറി.

മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന കുട്ടികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകൾ നൽകിയും, അവരുടെ സാമൂഹികവും മാനസികവും ആയ പ്രശ്‌നങ്ങളിൽ ഇടപെട്ടും പ്രവർത്തിക്കുന്ന സംഘമാണ് സൊലസ് . സൊലസ് നടത്തിയ കുടുംബ സംഗമത്തിൽ വച്ച് നടന്ന ചടങ്ങിൽ നിലാവ് പ്രതിനിധി സത്താർ കുന്നിൽ, കോഴിക്കോട് ഡെപ്യൂട്ടി മേയർ മീര ദക്ഷക്, ചടങ്ങിൽ പങ്കെടുത്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP