Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർക്ക- പ്രവാസി ക്ഷേമനിധി ഓൺലൈൻ രജിസ്‌ട്രേഷന് അവസരം

നോർക്ക- പ്രവാസി ക്ഷേമനിധി ഓൺലൈൻ രജിസ്‌ട്രേഷന് അവസരം

സ്വന്തം ലേഖകൻ

നോർക്കയുടെ ഇൻഷുറൻസ് അടങ്ങുന്ന തിരിച്ചറിയൽ കാർഡിനും പ്രവാസി ക്ഷേമനിധി പെൻഷൻ സ്‌കീമിൽ അംഗത്വം എടുക്കാൻ സാഹചര്യം ഇല്ലാതിരുന്നവർക്ക് സ്‌പോട്ട് ഓൺലൈൻ രജിസ്‌ട്രേഷന് ജികെപിഎ കുവൈത്ത് ടീം അവസരം ഒരുക്കുന്നു. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ ) കുവൈത്ത് ചാപ്റ്റർ വിവിധ ഏരിയ സമ്മേളനങ്ങളോട് അനുബന്ധിച്ചു പ്രവാസികൾക്കായി ഫെബ്രുവരി 21 , മാർച്ച് 6, മാർച്ച് 13, മാർച്ച് 20 തീയതികളിൽ ഈ സേവനം സജ്ജമാക്കിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

നോർക്ക, ക്ഷേമനിധിക്ക് അപേക്ഷിക്കാനുള്ളവർ സ്വയം ഒപ്പിട്ട (സാക്ഷ്യപ്പെടുത്തിയ) പാസ്‌പോർട്ട്, സിവിൽ ഐഡി കോപ്പികളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ട് നേരിട്ട് വരണം എന്ന് സംഘാടകർ അറിയിക്കുന്നു, നോർക്ക രജിസ്‌ട്രേഷന് 315 രൂപയും ക്ഷേമനിധി രജിസ്‌ട്രേഷന് 203 രൂപയും ആണ് ചാർജ്. ഓൺലൈനിൽ രെജിസ്റ്റർ ചെയ്യുന്ന രീതി പരിചിതമില്ലാത്തവർക്ക് അവസരം ഒരുക്കുകയാണ് എന്ന് സംഘാടകർ അറിയിക്കുന്നു.

ഫെബ്രുവരി 21 നു മഹ്ബൂള ബ്ലോക്ക് 1 ലെ കല ഹാളിലും, മാർച്ച് 6 നു മംഗഫ് ഇന്ദ്രപ്രസ്ഥം ഹാളിലും, മാർച്ച് 13-നു അബ്ബാസിയ ചോയ്‌സ് റെസ്റ്റോറന്റിന് സമീപം ഉള്ള സാരഥി ഹാളിലും, മാർച്ച് 20-നു ഫർവാനിയ മെട്രോ ക്ലിനിക് ഹാളിലും ഉച്ചക്ക് 3:00 മുതൽ 7:00മണി വരെ രജിട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.

നോർക്ക ക്ഷേമനിധി സ്‌പോട്ട് ഓൺലൈൻ രെജിസ്‌റ്റ്രേഷൻ, മുൻപ് നോർക്ക ക്ഷേമനിധി അപേക്ഷിചവർക്ക് സ്റ്റാറ്റ്‌സ് ചെക്കിങ് അവസരം എന്നിവയ്ക്കൊപ്പം നോർക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികൾക്ക് സംരംഭകർക്കുള്ള ലോൺ, തൊഴിൽ/ വിസ തട്ടിപ്പുകളിൽ നോർക്ക ലീഗൽ സെല്ലിൽ പരാതി നൽകേണ്ട വിധം, സർക്കാറിന്റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും ഇതോടൊപ്പം ലഭിക്കുന്നതാണ്.

മഹ്ബൂല- 50636691- 69008568-97251910-51167888
മംഗഫ് : 66985656- 66675665-69638951-60357933-96968983
അബ്ബാസിയ : 50751131-65594279- 66653904-99721860-66278546
ഫർവാനിയ : 65877083-66587610-66445023-65646273-55583179

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP