Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് മന്നംജയന്തി ആഘോഷം 14ന്

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് മന്നംജയന്തി ആഘോഷം 14ന്

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 143-ാം മന്നംജയന്തി ആഘോഷം നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് SABAH AL SALEM, KHALIDIYA UNIVERSITY ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി വിശിഷ്ട അതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള സ്വർണ്ണ മെഡലും മന്നം ജയന്തി പുരസ്‌കാരവും സാംസ്‌കാരിക സമ്മേളന വേദിയിൽ നൽകി ആദരിക്കും.

ലോകപ്രശസ്ത മൃദംഗ വിദ്വാനായ, 5 ഗിന്നസ് റെക്കോർഡ്കളോടെ കലാരംഗത്തു ശോഭിക്കുന്ന Dr കുഴൽമന്ദം രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്ന Mridu Tharang Fusion & Melodies എന്ന സംഗീത നിശയിൽ പിന്നണി ഗായകൻ ശ്രീനാഥ്, പിന്നണിഗായിക പാർവതി മേനോൻ,അഷ്ടപദി & ഇടക്ക ജ്യോതിദാസ് വയലിനിസ്റ്റ് ആദർശ്, കീബോർഡ് ബാബു,ഓടകുഴൽ ശ്രീഹരി,റിഥം പാഡ് കണ്ണൻ തുടങ്ങിയ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും. കൂടാതെ കോമഡി ഉത്സവം ഫെയിം സതീഷ് പാലക്കാട് അവതരിപ്പിക്കുന്ന മിമിക്രിയും ചടങ്ങിന് മാറ്റു കൂട്ടും.

2020 ജനുവരി 24 വെള്ളിയാഴ്ച നടത്താനിരുന്ന 143മത് മന്നം ജയന്തി ആഘോഷങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. വിതരണം ചെയ്തിരുന്ന പ്രവേശനപാസ്സുകൾ പ്രസ്തുത പരിപാടിക്ക് ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

2020 ഫെബ്രുവരി 15 ഉച്ചക്ക് 2മണി മുതൽ ഡോ.രാജു നാരായണസ്വാമി വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള പഠനക്ലാസ് അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വ്യക്തിത്വ വികസനവും ഉന്നത വിദ്യാഭ്യസത്തിലെ പുതിയ അവസരങ്ങളും എന്നവിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പഠനക്ലാസിൽ എല്ലാ രക്ഷിതാക്കളും കുട്ടികളോടൊപ്പം പങ്കെടുക്കണ മെന്നും ഉന്നത വിദ്യാഭ്യസത്തിലെ പുത്തൻപ്രവണതകളും സാധ്യതകളും മനസിലാക്കാനുള്ള ഈ അവസരം വിനിയോഗിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് പ്രസാദ് പത്മനാഭൻ, ജനറൽ സെക്രട്ടറി സജിത്ത് സി നായർ, ട്രഷറർ ഹരികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP