Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷം 26 ന്; ഫ്‌ളയർ പ്രകാശനം ചെയ്തു

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷം 26 ന്; ഫ്‌ളയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 141-ാം മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്‌ളയർ പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്നു.ചടങ്ങിൽ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫ്‌ളയറിന്റെ ആദ്യ കോപ്പി ജനറൽ സെക്രട്ടറി ഗുണപ്രസാദ് വൈസ് പ്രസിഡന്റ് വിനോദ് പിള്ളയ്ക്ക് നല്കി.

ഗോൾഡൻ സർക്കിൾ ഇൻവിറ്റേഷൻ ആദ്യ പ്രതി ഫാഹീൽ കരയോഗം കോഡിനേറ്റർ ശ്രീകുമാറിനും , സിൽവർ സർക്കിൾ ഇൻവിറ്റേഷൻ മംഗഫ് കരയോഗം കോ ഡിനേറ്റർ രാജിനും ജനറൽ പ്രോഗ്രാം കൺവീനർ ജയകുമാർ കൈമാറുകയും മന്നം ജയന്തി 2018 ന്റെ വിളംബര ഉത്ഘാടനം കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.

2018 ജനുവരി 26 ന് അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളിൽ വൈകിട്ട് നാലര മുതൽ മന്നം ജയന്തി ആഘോഷം തുടങ്ങും. പ്രശസ്ത ഗാന രചയിതാവും 2014ൽ സംസ്ഥാന അവാർഡിന് അർഹനുമായ ഓ. എസ് . ഉണ്ണിക്കൃഷ്ണനായിരിക്കും ഇത്തവണത്തെ മുഖ്യ അതിഥി. പ്രശസ്ത ചലച്ചിത്ര, സീരിയൽ നടിയും നർത്തകിയുമായ തരാക്കല്യാണിന്റെയും കുമാരി സൗഭാഗ്യ വെങ്കിടേഷിന്റെയും ക്ലാസ്സിക്കൽ നൃത്തശില്പം പരിപാടിയുടെ മുഖ്യ ആകർഷണമാകും.

തുടർന്ന് പന്തളം ബാലന്റെ നേതൃത്വത്തിൽ ഗായകരായ ജീവൻ പത്മകുമാറിന്റെയുംലക്ഷ്മി ജയന്റെയും മ്യൂസിക്കൽ ലൈവ് അരങ്ങേറുമെന്ന് ജോയിന്റ് പ്രോഗ്രാം കൺവീനർ ഹരി പിള്ള പറഞ്ഞു. ട്രഷറർ മധു വെട്ടിയാർ, വനിതാ കൺവീനർ അനിതാ പിള്ള , ജോയിന്റ് വനിതാ കൺവീനർ ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP