Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻ.എസ്.എസ്. കുവൈറ്റ് ഓണാഘോഷം ശ്രാവണപ്പൂമ്പുലരി 2016 ഹൃദ്യമായി

എൻ.എസ്.എസ്. കുവൈറ്റ് ഓണാഘോഷം ശ്രാവണപ്പൂമ്പുലരി 2016 ഹൃദ്യമായി

കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം 'ശ്രാവണപ്പൂമ്പുലരി 2016' വിവിധ കലാപരിപാടികളോടെ അരങ്ങേറി. ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ നടന്ന ഓണാഘോഷത്തിൽ ആയിരത്തിയഞ്ഞൂറോളംപേർ പങ്കെടുത്തു.

കൈമനം സിസ്റ്റേഴ്സ് അവതരിപ്പിച്ച ദുര്യോധനവധം കഥകളി മുഖ്യ ആകർഷണമായിരുന്നു. മോഹിനിയാട്ടം, സംഘഗാനം, തിരുവാതിരക്കളി, വള്ളപ്പാട്ട്, സമൂഹത്തിൽ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന നീതി ചൂണ്ടിക്കാണിച്ച തീം ഡാൻസും, ദേശഭക്തിക്ക് പ്രാധാന്യം കൊടുത്തുള്ള പാട്രിയോടിക് ഡാൻസ്, ഹംസദൂത്, തെയ്യം ഉൾപ്പെടെയുള്ള നിരവധി കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശിൽപവും, കണ്യാർകളിയും, പുരാണങ്ങളിലെ അഞ്ച് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഡാൻസ് ഡ്രാമ 'നിറം' മുതലായവ കലാപരിപാടികലുടെ മാറ്റുകൂട്ടി. പ്രോഗ്രാം കൺവീനർ ഹരി വി പിള്ള ഓണാഘോഷ പരിപാടിക്ക് നേതൃത്വം കൊടുത്തു.

ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കെ.കെ. പാഹേൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മധുവെട്ടിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ സ്വാഗതപ്രസംഗവും, വനിതാസമാജം കൺവീനർ ദീപാപിള്ള, സംസ്‌കൃതി പ്രസിഡന്റ് ഹരിദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ ശ്രീകുമാർ വി പിള്ള നന്ദി അറിയിച്ചു.

പ്രശസ്ത ആറന്മുള വള്ളസദ്യാ വിദഗ്ധൻ ഗോപാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഓണസദ്യയുടെ രുചിയുടെ വൈവിധ്യം പ്രത്യേക അനുഭവമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP