Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസ ലോകത്തെ കുരുന്നുകൾക്കായി എൻ.എസ്.എസ്.കുവൈറ്റിന്റെ വിദ്യാരംഭം

പ്രവാസ ലോകത്തെ കുരുന്നുകൾക്കായി എൻ.എസ്.എസ്.കുവൈറ്റിന്റെ വിദ്യാരംഭം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസലോകത്തെ കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. എൻ.എസ്.എസ്.കുവൈറ്റിന്റെ ഒൻപത് കരയോഗങ്ങളിൽ നിന്നുമായി നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. സാൽമിയയിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ. പി.എസ്.എൻ. മേനോൻ കുട്ടികൾക്ക് അറിവിന്റെ ഹരിശ്രീ കുറിച്ചു.

പ്രവാസലോകത്തും അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത് വലിയ ധർമ്മമായും, അനുഗ്രഹമായും കരുതുന്നതായി അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ജാതി മത ഭേദമന്യേ നടന്ന ചടങ്ങിൽ അനൂപ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. വിദ്യാരംഭം കോർഡിനേറ്റർ രാധാകൃഷ്ണൻ കോയിപ്പുറം, പ്രസിഡന്റ് പ്രസാദ് പത്മനാഭൻ, ജനറൽ സെക്രട്ടറി സജിത്ത് സി നായർ, ട്രഷറർ സാൽമിയ ഏരിയ കോർഡിനേറ്റർ അഖിൽ, ശ്രീരാജ്, ദിനചന്ദ്രൻ, ശ്യാം തുടങ്ങിയവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP