Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒ.ഐ.സി.സി കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഒ.ഐ.സി.സി കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: വിവിധ വിശ്വാസി സമൂഹത്തിന്റെ വിശ്വാസങ്ങളേയും, ആചാരാനുഷ്ഠാനങ്ങളേയും സംരക്ഷിക്കാൻ UDF പ്രതിഞ്ജാബ്ദ്ധമാണെന്നും, വിശ്വാസി സമൂഹത്തിന്റെ കൂടെ നിന്ന് ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി UDF നിലകൊള്ളുമെന്നും, LDF - BJP സർക്കാറുകളുടെ നിഷേധാത്മക നിലപാടുകൾ ജനസമക്ഷം തുറന്നു കാണിക്കുവാൻ UDF സമരമുഖത്തേക്ക് ഇറങ്ങുകയാണെന്നും ഒ ഐ സി സി സംഘടിപ്പിച്ച 'പ്രതിഷേധ സംഗമം' ഉത്ഘാടനം ചെയ്തുകൊണ്ട് UDF സംസ്ഥാന ഉന്നതാധികാര സമിതി അംഗവും, MLAയുമായ അഡ്വ: മോൻസ് ജോസഫ് പറഞ്ഞു.

സുപ്രീം കോടതിയുടെ അന്തിമ വിധി കാക്കാതെ,ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനത്തിന് മുതിർന്ന LDF സർക്കാറിന്റെയും, ഓർഡിനൻസ് ഇറക്കാതെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന BJP സർക്കാറിന്റെയും ചെയ്തികളെ തുടർന്ന് ഉണ്ടായ നാട്ടിലെ താറുമാറായ ക്രമസമാധാന തകർച്ചക്കെതിരെയും UDF ആഹ്വാനം ചെയ്ത കരിദിനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് OICC യുടെ ആഭിമുഖ്യത്തിൽ 'പ്രതിഷേധ സംഗമം' സംഘടിപ്പിച്ചത്.യോഗത്തിൽ സർക്കാറിനെതിരെയുള്ള പ്രമേയം വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അവതരിപ്പിച്ചു.

തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധികരിച്ച് കൊണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), ബെന്നി പയ്യപ്പിള്ളി (കേരള കോൺ:M.), പ്രസാദ് പത്മനാഭൻ(Nടട കുവൈറ്റ്), പ്രേംസൺ (ചെട്ടിക്കുളങ്ങര അമ്മസമിതി) ബിനോയ് ചന്ദ്രൻ (ചെട്ടിക്കുളങ്ങര പ്രവാസി സമിതി) അൻവർ സായ്ദ് (വെൽഫെയർ പാർട്ടി, കേരള) ഹമീദ് കേളോത്ത്,എം.എ.നിസാം (OICC)തുടങ്ങിയവർ സംസാരിച്ചു.

OICC ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ, ജ: സെക്രട്ടറി B.S.പിള്ള സ്വാഗതവും, ട്രഷറർ രാജീവ് നടുവിലെമുറി നന്ദിയും പറഞ്ഞു.അക്‌ബർ വയനാട്, മാണി ചാക്കോ, ഇല്യാസ്, ആന്റണി ഇടപ്പള്ളി തുടങ്ങിയവർ പരിപാടിക്ക്‌നേതൃത്വം നല്കി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP