Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഐസിസി ഫഹാഹീൽ ഏരിയ യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഒഐസിസി ഫഹാഹീൽ ഏരിയ യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഫഹാഹീൽ : ഒഐസിസി ഫഹാഹീൽ ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവർത്തക സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഏരിയ കൺവീനർ ബിനോയ് ചന്ദ്രൻ അദ്ധക്ഷത വഹിച്ചു. ഓ ഐ സി സി വൈസ് പ്രസിഡണ്ട് Dr എബി വാരികാട് യോഗം ഉദ്ഘാടനം ചെയ്തു.

കെ.എം മാണിയുടെ നിര്യണത്തിൽ കോട്ടയം ജില്ലാ ഓഐ സി സി പ്രസിഡണ്ട് ജിൽസ് കുടകശ്ശേരിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു .
കെ എം സി സി വൈസ് പ്രസിഡണ്ട് ഹാരിസ് വലിയൊത്ത്, വെൽഫെയർ കേരള കുവൈറ്റ് ജനറൽ സെക്രട്ടറി അൻവർ ഷാജി , ഓ ഐ സി സി നാഷണൽ ട്രഷറർ രാജീവ് നാടുവിലേമുറി,ഓ ഐ സി സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ദിലി, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേൽ , സാൽമിയ ഏരിയ കൺവീനർ ജോമോൻ കോയിക്കര,വെൽഫെറെ വിങ് വൈസ് ചെയർമാൻ വര്ഗീസ് പോൾ, ബാബു പനമ്പള്ളി, എന്നിവർ ആശംസകൾ നേർന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എതിരെ പ്രതിഷേധം ഇരുമ്പി. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഐക്യ ജാനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി അഭ്യർത്ഥനയുമായി വീടുകൾ കയറി പ്രചാരണം നടത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ പ്രസിഡണ്ട് സൈമൺ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പാലക്കാടു ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ജിജു മാത്യു നന്ദി രേഖപ്പെടുത്തി.

ബിജു ജോർജ്, ദിലീപ് മുണ്ടൂർ, മനോജ് മാവേലി, അശോകൻ, സണ്ണി പത്തിച്ചിറ,നെബു,അനി കെ ജോൺ,മാർട്ടിൻ പടയാട്ടിൽ, പ്രജു,ബാബു പുന്നസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP