Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒ ഐ സി സി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പിക്‌നിക് സംഘടിപ്പിച്ചു

ഒ ഐ സി സി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പിക്‌നിക് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ഒ ഐ സി സി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽപിക്‌നിക് സംഘടിപ്പിച്ചു. റിഗ്ഗായി ഗർഡനിൽ വെച്ച് നടന്ന പിക്‌നികിൽഒഐസിസിയുടെ വിവിധ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.ഒഐസിസി നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര പിക്‌നിക്ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കും വനികൾക്കുമായി വിവിധതരം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക്ആരംഭിച്ച പരിപാടി വൈകിട്ട് നാലരയോടെ അവസാനിപ്പിച്ചു. യൂത്ത്‌വിങ് പ്രസിഡണ്ട് ജോബിൻ ജോസ് അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽസെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ബൈജുപോൾ നന്ദിയുംപറഞ്ഞു.

വിവിധ ജില്ലാകമ്മിറ്റി നേതാക്കളും യൂത്ത് വിങ്ഭാരവാഹികളായ ചന്ദ്രമോഹൻ, ഷബീർ കൊയിലാണ്ടി, ഇസ്മായിൽപാലക്കാട്, അരുൺ ചന്ദ്രൻ, ശരത് കല്ലിങ്കൽ, സനൂപ്, അനസ്, ഷരൺ,
ടുബിൻ, ആൽബിൻ, ബിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. ഹരീഷ് തൃപ്പുണിതുറ, രാജേഷ് ബാബു, എന്നിവർ വിവിധകലാ കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും നേതൃത്വംനൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP