Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഹബ്ബത്ത് ഓണം ഈദ് ആഘോഷത്തിലൂടെ പ്രളയ ബാധിതർക്കൊരു കൈതാങ്ങായി

മുഹബ്ബത്ത് ഓണം ഈദ് ആഘോഷത്തിലൂടെ പ്രളയ ബാധിതർക്കൊരു കൈതാങ്ങായി

കുവൈറ്റ്: കുവൈറ്റിലെ സാധാരണ കാരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ കൂട്ടായ്മ മുഹബ്ബത്ത് മൈലാഞ്ചി മൊഞ്ചുള്ള ഓണം ആഘോഷിച്ചു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ രാവിലെ അത്തപൂക്കളമിടലോടുകൂടി പരിപ്പാടിക്ക് തുടക്കം കുറിച്ചു. വിഭവ സമ്യതമായ സദ്യയും കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഡാൻസ്, നാടൻ പാട്ടുകൾ തുടങ്ങിയവ ആഘോഷത്തിൻ മാറ്റ് കൂട്ടി.

വൈകിട്ട് നടന്ന സാംസ്‌കാരിക ചടങ്ങിൽ പ്രസിഡണ്ട് നിയാസ് മജീദിന്റെ അധ്യക്ഷതയിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മുഹബ്ബത് രക്ഷാധികാരിയുമായ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു. വിനോദ് പെരേര ,അൻസാർ കൊല്ലം, ഖാലിദ് മാക്ക്, മഹമൂദ് പെരുമ്പ, അബ്ദുള്ള കടവത്ത്, സുബി, വനജ രാജൻ, രജനി, സുമ ആശംസകളർപ്പിച്ചു.

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കൂട്ടായ്മയിലെ അംഗങ്ങൾക്കുള്ള ധന സഹായം ട്രഷറർ സുഹൈൽ ബല്ല സത്താർ കുന്നിലിൻ കൈമാറി. ജന.സെക്രട്ടറി നവാസ് അലി സ്വാഗതവും സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.നൗഫൽ, മുനീർ, റോയ് മാത്യു, അഞ്ചു ആന്റണി, റഷീദ് മണ്ണാർക്കാട് തുടങ്ങിയവർ പരിപ്പാടിക്ക് നേത്രത്വം നൽകി.തുടർന്ന് റസ്സാക്ക് ആൻഡ് ടീംമിന്റെ ഗാനമേളയും അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP