Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഫോ കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

നാഫോ കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : നാഷണൽ ഫോറം കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. സാൽമിയ മോഡൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷപരിപാടി ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. മലയാളികളുടെ ഓണംപോലുള്ള ആഘോഷപരിപാടികളിൽ ഇതര സംസ്ഥാന സംഘടനകളെക്കൂടി ഉൾപ്പെടുത്തികൊണ്ട് വിവിധ ഭാഷാസംസ്‌കാരങ്ങളുടെ സങ്കലനമാക്കണമെന്ന് ഉദ്ഘാനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നാഫോ നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥാനപതി ആശംസകൾ നേർന്നു. പ്രസിഡന്റ് ആർ.വിജയകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അംഗങ്ങൾ ഒരുക്കിയ പൂക്കളത്തോടെ ആരംഭിച്ച പരിപാടിയിൽ സോപാനസംഗീതജ്ഞൻ ഏലൂർ ബിജു അവതരിപ്പിച്ച സോപാനസംഗീതപരിപാടി ആഘോഷത്തിലെ പ്രധാനആകർഷണമായിരുന്നു. നാഫോ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കിയ വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി. അംഗങ്ങളും ഗുരുകുലം കുട്ടികളും അവതരിപ്പിച്ച സംഗീതത്തിന്റെയും വേഷത്തിന്റെയും അകമ്പടിയോടെ ഭാരതത്തിന്റെ 12 സംസ്ഥാനങ്ങളുടെ സംസ്‌കാരം കേരളത്തിന്റെ ഓണാഘോഷപശ്ചാത്തലത്തിൽ ഒരുക്കിയ മൈത്രേയം എന്ന പരിപാടി സദസ്സിന്റെ ശ്രദ്ധപിടിച്ചുപറ്റി.

തിരുവാതിരകളി, ഓണപ്പാട്ട്, കുട്ടികളുടെ സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സമൂഹഗാനം, നാടൻപാട്ട്, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ ആഘോഷപരിപാടിയെ വർണ്ണാഭമാക്കി. കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകുന്ന നാഫോ എക്‌സിക്യൂട്ടീവ് അംഗം പി.എസ്.കൃഷ്ണകുമാറിനും പത്‌നി ശോഭാ കൃഷ്ണകുമാറിനും ഓണാഘോഷവേദിയിൽ യാത്രയയപ്പ് നൽകി. ഉപദേശകസമിതി അംഗം വി.ആർ.വിജയൻനായർ, നാഫോ വനിതാവിഭാഗം ചീഫ് കോ-ഓർഡിനേറ്റർ ശ്രീകലദിലീപ് എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി.

സെക്രട്ടറി വിനയൻ, അനീഷ് നായർ എന്നിവർചേർന്ന് ഏലൂർ ബിജുവിനെയും കൃഷ്ണകുമാറിനെയും സദസ്സിനെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി മുരളി എസ്.നായർ, വൈസ് പ്രസിഡന്റ രാജീവ് മേനോൻ, ട്രഷറർ വിജയകുമാർ മേനോൻ, എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. എക്‌സിക്യൂട്ടീവ്-ജനറൽ കമ്മിറ്റി അംഗങ്ങൾ, പ്രോഗ്രാം കമ്മിറ്റിയോടൊപ്പം വനിതാവിഭാഗം പ്രവർത്തകർ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജയരാജ് നായർ ഇടത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP