Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ ഒഎൻ സി പി പരാതി നൽകി

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ ഒഎൻ സി പി പരാതി നൽകി

കുവൈത്തിൽ ഇന്ത്യൻ പൗരന്മാരുടെ സാമൂഹിക സാംസ്‌കാരിക ക്ഷേമ താൽപര്യങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ലാഭേച്ഛയില്ലാതെ, പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെടലുകൾ നടത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കും ,പദ്ധതികൾക്കും സഹായകരമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട്, ഇന്ത്യയിലെ ഇരുപതിൽ പരം സംസ്ഥാനങ്ങളിൽ-നിന്നുള്ള അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒ എൻ സി പി കുവൈറ്റ്,ഇന്ത്യൻ എംബസി മാനദണ്ഡങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്ത് ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് പ്രവർത്തിച്ചു വന്നിരുന്ന സംഘടനയാണ്.

എന്നാൽ, ഇപ്പോൾ ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ നിന്നും 3 വർഷം കാലാവധിയുമായുള്ള രജിസ്‌ട്രേഷൻ കൈവശമുണ്ടായിരുന്ന ഒ എൻ സി പി ഉൾപ്പെടെ വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന ചില സംഘടനകളെ ഒഴിവാക്കുകയും ,ഒരു പരിപാടികളുമില്ലാതെ പേരീനുമാത്രം രജിട്രേഷൻ നടത്തിയിട്ടുള്ള ചില വ്യക്ത്യാധിഷ്ഠിത സംഘടനകളെ ഉൾപ്പെടെ ലിസ്റ്റിൽ നിലനിർത്തിയിട്ടുമുണ്ട്. ഈ വിഷയത്തിൽ രേഖ) മൂലമുള്ള വിശദീകരണം ആവശ്യപ്പട്ട സംഘടനകൾക്ക്, അത് നൽകാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തയ്യാറല്ല. പ്രവാസി സമൂഹത്തെ ഒന്നിപ്പിച്ചു നിറുത്താൻ ചുമതലയുള്ള എംബസി അതിനു തയ്യാറാകുന്നില്ല, എന്നു മാത്രമല്ല, ഇത്തരം നടപടികൾ വഴി പ്രവാസി സമൂഹത്തിൽ വേർതിരിവും അതോടൊപ്പം സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ചു വന്നിരുന്ന വിവിധ സംഘടന അംഗങ്ങളെ സമൂഹ മദ്ധ്യത്തിൽ വേർതിരിച്ചു വിവേചനത്തോടെ നോക്കി കാണുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്

ആയതിനാൽ വിവേചനമില്ലാതെ കുവൈത്തിലെ ഇന്ത്യൻ പ്രവാസി പൗരന്മാർക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു.കേന്ദ്ര വിദേശ കാര്യ വകുപ്പു മന്ത്രി ശ്രീമതി സുഷമ സ്വരാജ് അവർകൾക്ക് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള വിദേശമന്ത്രാലയത്തിന്റെ ഓഫീസിൽ ഒ എൻ സി പി ദേശീയ പ്രസിഡണ്ടും, ലോക കേരള സഭാംഗ വുമായ ബാബു ഫ്രാൻസിസ് പരാതി സമർപ്പിച്ചിട്ടുണ്ട്. കൂടാതെ എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശ്രീ ശരദ് പവാർ എംപിയും ,വിദേശകാര്യ മന്ത്രിക്ക് ഈ വിഷയത്തിൽ ഇടപെടണ മെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP