Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക കേരള സഭ 2019- ഓവർസീസ് എൻ സി പി കുവൈറ്റ് ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

ലോക കേരള സഭ 2019- ഓവർസീസ് എൻ സി പി കുവൈറ്റ് ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്-അബ്ബാസ്സിയയിൽ 8 ഫെബ്രുവരി വൈകീട്ട് ഹൈഡെൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി ലോക കേരള സഭാംഗവും ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.ഒ എൻ സി പി സെക്രട്ടറി ജീവ് സ് എരിഞ്ചേരി ചർച്ചകൾ നിയന്ത്രിച്ചു. ചർച്ചകളിൽ പങ്കെടുത്ത കുവൈറ്റിലെ വിവിധ സംഘടന പ്രതിനിധികൾ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരള സഭ സമ്മേളനത്തിന് മുമ്പായി ചർച്ച ചെയ്യാൻ എല്ലാ വർഷവും പരിപാടി സംഘടിപ്പിക്കുന്ന ഒ എൻ സി പി കുവൈറ്റിന്റെ പ്രവർത്തകരെ പ്രത്യേകം പ്രശംസിച്ചു.

വിദേശത്ത് വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതു ൾപ്പെടെ നിരവധി പ്രവാസി ക്ഷേമ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിനെ പ്രശംസിച്ച ചർച്ചകളിൽ, കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളന പരിപാടികളിലേക്ക് സർക്കാർ ചെലവ് വഹിക്കാത്തതിനാൽ സാധാരണക്കാരായ ലോകകേരള സഭാംഗങ്ങൾക്ക് പങ്കെടുക്കാൻ അവസരമില്ലാത്തതിനെക്കുറിച്ചും , നോർക്ക രജിസ്‌ട്രേഷൻ ഉള്ള സംഘടന പ്രതിനിധികൾക്കു പോലും പരിപാടിയിൽ ക്ഷണകത്ത് നൽകാത്തതിനെക്കുറിച്ചും, വലിയ പ്രളയ കെടുതികൾ നേരിട്ടതിനുശേഷം നവകേരള നിർമ്മിതിക്കായി ഒരുമിച്ചു നിന്ന കുവൈറ്റിലെ മറ്റു ലോക കേരള സഭാംഗങ്ങളും സംഘടനകളും ഇത്തരം ചർച്ചകൾക്ക് കൂട്ടായി മുന്നോട്ടു വരാത്തതിനെക്കുറിച്ചും വിമർശനങ്ങൾ ഉന്നയിച്ചു.

വർഷങ്ങളായി പ്രവാസികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന വിവിധ സംഘടനകളെ കാരണമില്ലാതെ കുവൈറ്റിലെ ഇന്ത്യൻ എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ ശേഷം സംഘടനകൾ ബഹു.മുഖ്യമന്ത്രിയെ അറിയിച്ചതിനു ശേഷമുള്ള നോർക്കയുടെ നടപടികളെ കുറിച്ചും, കേരള സർക്കാർ തിരഞ്ഞെടുത്ത ലോക കേരള സഭപ്രതിനിധികളെ ഇന്ത്യൻ എംബസി പരിഗണിക്കാത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ദുബായിൽ വെച്ച് നടക്കുന്ന ആദ്യ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിവിധ പ്രവാസി വിഷയങ്ങൾ നിർദ്ദേശങ്ങളായി ഉയർന്നു വരുകയും ,അതെല്ലാം ലോക കേരള സഭചർച്ചാ സമ്മേളനത്തിൽ സംഘാടർക്ക് സമർപ്പിക്കാനും യോഗം ആവശ്യപ്പെട്ടു.

ചർച്ചകളിൽ ഹമീദ് മദൂർ - ഐ എം സി സി, സലീം രാജ്- ഫോക്കസ്, ജേക്കബ്ബ് ചണ്ണംപേട്ട- ഇൻഡോ അറബ്, അൻവർ സാദത്ത് വെൽഫയർ കേരള, ചാൾസ് പി ജോർജ് പത്തനംതിട്ട അസ്റ്റോസിയേഷൻ, സുമേഷ്- ടെക്‌സാസ് തി രു വ ന ന്ദപുരം, മാക്സ് വെൽ- മലയാളി മാ കോ, അലക്‌സ് മാത്യു -കൊല്ലം ജില്ലാ പ്രവാസി സമാജം, ഹംസക്കോയ- കേര എറണാംകുളം, അരുണൻ- കർമ്മ കാസറഗോഡ്, ബിനിൽ സ്‌കറിയ- യു എഫ് എം എഫ് ബി, ജേക്കബ് തോമസ്- കെ എം ആർ എം, ഷൈജിത്ത്-കോഴിക്കോട് അസോസിയേഷൻ, ജെറൾ ജോസ്- വേൾഡ് മലയാളി ഓർഗനൈസേഷൻ, ഈപ്പൻ ജോർജ് - ഒ ഐ സി സി, പ്രേംരാജ്- സ്‌നേഹ നിലാവ്, ഷാജിത- മിസ്സ് യു, മീര അലക്‌സ്- ആർട്ട്‌സ് ഓഫ് മൈൻഡ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ പ്രായോജകരായ ബെൻ റോസ് ഡിജിറ്റൽ മീഡിയ പ്രതിനിധി ജിജു മേ തലയും പങ്കെടുത്തു.ഒ എൻ സി പി ട്രഷറർ രവീന്ദ്രൻ എല്ലാവർക്കും നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP