Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ - സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ്

കേരളത്തിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ - സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ്

ന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്തത്, നഗരസഭയുടെ നടപടികളിൽ മനംനൊന്ത് ആണെന്ന സാജന്റെ ഭാര്യ ബീനയുടെ വെളിപ്പെടുത്തൽ' - എല്ലാ പ്രവാസികളിലും വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിരിക്കുന്നു.

പ്രവാസികൾക്ക് അനുകൂലമായ നിലപാടുകളുമായി അധികാരത്തിൽ വന്ന്, പ്രവാസി ക്ഷേമ പരിപാടികളും, നയങ്ങളും, പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാരിന്റെ കാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് ഈ രീതിയിലുള്ള മരണം, രാഷ്ട്രീയത്തിന് അതീതമായി മുഖം നോട്ടമില്ലാതെ ആരോപണങ്ങളക്കുറിച്ച് കൃത്യമായി അന്വേഷിച്ച്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ശിക്ഷ ഉറപ്പുവരുത്താനും ഭാവിയിൽ വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യമുപയോഗിച്ചും, വായ്പയെടുത്തും സ്വദേശത്ത് സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾക്ക് ഇത്തരം അനുഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാവശ്യമായ നിയമ നിർമ്മാണങ്ങളും ഇടപെടലുകളും സർക്കാർ അടിയന്തിരമായി കൊണ്ടുവരണമെന്ന് ലോക കേരളസഭാംഗവും ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP