Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി യോടുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം; ഓവർസീസ് എൻ സി പി കുവൈറ്റ്

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി യോടുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം; ഓവർസീസ് എൻ സി പി കുവൈറ്റ്

സ്വന്തം ലേഖകൻ

കേരള നിയമസഭയിലെ മുതിർന്ന അംഗവും മുൻ എൽ ഡി ഫ് മന്ത്രിയും എൻ സി പി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന തോമസ് ചാണ്ടി എം എൽ എ മരണപ്പെട്ടതിനു ശേഷം നിയമസഭ സമ്മേളനം ചേർന്നപ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നത്/ ചരമോപചാരം അർപ്പിക്കുന്നത് ഒഴിവാക്കിയത് അദ്ദേഹത്തോടും, പാർട്ടിയോടുമുള്ള അനാദര വാണെന്നും അതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഓവർസീസ് എൻ സി പി കുവൈറ്റ്.

കൂടാതെ ഇടതു മുന്നണി സർക്കാരിൽ പങ്കാളിയായ എൻ സി പി യുടെ പ്രവാസി സംഘടന പ്രതിനിധിയെ ലോക കേരള സഭയിൽ പങ്കെടുപ്പിക്കാനായി അന്തരിച്ച എൻ സി പി പ്രസിഡണ്ട്, .മുഖ്യമന്ത്രിക്ക് നവംബർ മാസം 22 നു ശേഷം കത്തു നൽകിയിട്ടും, മുഖ്യമന്ത്രി യുടെ ചുമതലയിലുള്ള പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥർ എൻ സി പി പ്രവാസി സംഘടന പ്രതിനിധിയെ കുവൈറ്റിൽ നിന്നുള്ള ചിലരുമായി നടത്തിയ ആശയ വിനിമയത്തിന്റെ പേരുപറഞ്ഞ് അംഗങ്ങളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതും, മുന്നണി ഘടകകക്ഷിയായ എൻ സി പി യുടെ സംസ്ഥാന പ്രസിഡണ്ട് നൽകിയ കത്തിന് ഇതുവരേയും മറുപടി നൽകാത്തതുമായ വിഷയത്തിൽ മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും, ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഭാരവാഹികൾ കുവൈറ്റ് അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP