Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ എൻ സി പി കുവൈറ്റ് - ഉഴവൂർ വിജയൻ അനുസ്മരണം

ഒ എൻ സി പി കുവൈറ്റ് - ഉഴവൂർ വിജയൻ അനുസ്മരണം

സ്വന്തം ലേഖകൻ

ൻ.സി.പി സംസ്ഥാന പ്രസിഡണ്ടും,കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാനും, സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയും ,പ്രമുഖ ഗാന്ധിയനുമായിരുന്ന ഉഴവൂർ വിജയന്റെ രണ്ടാം ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.

അബു ഹലീഫ എസ് വി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സൂരജ് പോണത്ത് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ,ജോഫി ജോൺ, എന്നിവർക്കൊപ്പം ശ്രീ ബിൻ ശ്രീനിവാസൻ, മാക്‌സ് വെൽ ഡിക്രൂസ് , രവി മനയത്ത്, മാത്യു വാലയിൽ എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി.തന്റെ നിലപാടുകളും ആശയങ്ങളും നർമ്മത്തിലൂടെ പൊതു സമൂഹത്തിലും വേദികളിലും അവതരിപ്പിച്ച് ജനങ്ങളെ പ്രസംഗത്തിലൂടെ ആകർഷിച്ച് രാഷ്ടീയ പ്രവർത്തനം നടത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങു ടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻ സി പി ക്കാർക്കും, പൊതു സമൂഹത്തിനും ഒരു തീരാ നഷ്ടം തന്നെയാണെന്ന് ബാബു ഫ്രാൻസിസ് അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP