Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശ കാര്യ വകുപ്പ് മന്ത്രി വി.മുരളീധരന് - കുവൈറ്റ് ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി

വിദേശ കാര്യ വകുപ്പ് മന്ത്രി വി.മുരളീധരന് - കുവൈറ്റ് ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി

സ്വന്തം ലേഖകൻ

വിദേശ കാര്യ വകുപ്പ് മന്ത്രി വി.മുരളീധരന്റെ കുവൈറ്റ് സന്ദർശനത്തെ കുറിച്ച് വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി

പ്രവാസി മലയാളി വിഷയങ്ങളുടെ ചർച്ചകൾക്കും നടപടിക്കുമായി കേരള സർക്കാർ രൂപം നൽകിയ ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികളായ ലോക കേരള സഭാംഗങ്ങളെ വിദേശ കാര്യ വകുപ്പു സഹമന്ത്രിയുടെ സന്ദർശനവേളയിലുള്ള യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,ലോക കേരള സഭാംഗം ബാബു ഫ്രാൻസീസാണ് കത്ത് നൽകിയത്.

കഴിഞ്ഞ വർഷത്തെ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവേളയിൽ കേരള പ്രവാസി വകുപ്പിൽ നിന്നും കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്ക് കത്ത് നൽകിയിട്ടും ലോക കേരള സഭാംഗങ്ങളെ പങ്കെടുപ്പിക്കാത്തത് ഉൾപ്പടെ, എംബസി തുടർന്നു വരുന്ന വിവേചന നടപടികൾ തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി കൂടിയായ ബഹു.മന്ത്രിയുടെ നടപടിക്കായി കാത്തിരിക്കുകയാണെന്ന് അംഗങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP