Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ചാണ്ടി എംഎ‍ൽഎയുടെ ആകസ്മിക വിയോഗം പാർട്ടിക്കും, പ്രവാസികൾക്കും വൻ നഷ്ടം; ഓവർസീസ് എൻ സി പി

തോമസ് ചാണ്ടി എംഎ‍ൽഎയുടെ ആകസ്മിക വിയോഗം പാർട്ടിക്കും, പ്രവാസികൾക്കും വൻ നഷ്ടം; ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

ൻ.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എംഎ‍ൽഎയുടെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാർട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ സി പി പ്രവർത്തകർ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി, ട്രഷറർ രവീന്ദ്രൻ, എക്‌സിക്യൂട്ടീവ് ബ്രൈറ്റ് വർഗ്ഗീസ്, യൂത്ത് വിങ് കൺവീനർ - നോബിൾ ജോസ് എന്നിവർ നേതൃത്വം നൽകി.

തന്റെ ശക്തമായ നേതൃത്വത്തിലൂടെ കേരളത്തിലെ എൻ സി പി ക്കാരെ നയിച്ചുകൊണ്ടിരുന്ന പ്രിയ നേതാവിന്റെ, എല്ലാ അണികളെയും ദുഃഖത്തിൽ ആഴ്‌ത്തിയുള്ള ദേഹ വിയോഗം നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർക്കും, കുവൈറ്റ് പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ്.കുടുംബാംഗങ്ങളുടേയും ,സ്‌നേഹിതരുടേയും, പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ ഓവർസീസ് എൻ സി പി പ്രവർത്തകരും പങ്കു ചേരുന്നു.

തികഞ്ഞ മനുഷ്യ സ്‌നേഹിയും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതുൾപ്പടെ നാട്ടിലും ,പ്രവാസ ലോകത്തും അദ്ദേഹത്തിന്റെ സേവനങ്ങൾ ഒരിക്കലും ആർക്കും മറക്കാൻ പറ്റാത്തതാണ്.കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം 23 തിങ്കളാഴ്ച 1 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ജന്മദേശമായ കുട്ടനാട്ടിലേയ്ക്ക് കൊണ്ടുപോകും അന്നേദിവസം 3 മണി മുതൽ 5 മണി വരെ ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് കുട്ടനാട്ടിലെ ചേന്നംകരിയിലെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോവുന്നതും 24-ാം തീയതി 2 മണിക്ക് ചേന്നംകരി സെന്റ്.പോൾസ് മാർത്തോമ്മ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്. അന്നേ ദിവസം 3 മണിക്ക് പള്ളി അങ്കണത്തിൽ അനുശോചന സമ്മേളനവും നടക്കുമെന്ന് ഓവർസീസ് എൻ സി പി പ്രസ്താവനയിൽ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP