Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒ എൻ സിപി വാർഷിക സാമൂഹിക സേവന ദിനവും & പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

ഒ എൻ സിപി വാർഷിക സാമൂഹിക സേവന ദിനവും & പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

എൻ സി പി കുവൈറ്റ് പ്രവാസി കളുടെ സാമൂഹിക ക്ഷേമം മുൻനിറുത്തി , 2020 ജനുവരി ഒന്നാം തിയ്യതി പതിനൊന്നു മണി മുതൽ കുവൈറ്റിലെ മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് സംഘടനയുടെ വാർഷിക സാമൂഹിക സേവന ദിനത്തിന്റെ ഭാഗമായി ,കുവൈറ്റിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടി പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പുറമേ ബംഗ്ലാദേശ്,ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വരും പങ്കെടുത്തു.പ്രസ്തുത പരിപാടിയിൽ മെലഡീസ് മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു തുടർന്ന് എല്ലാവർക്കും മധുര വിതരണം , ഉച്ചഭക്ഷണം എന്നിവ നൽകുകയുണ്ടായി പരിപാടികളുടെ ഉദ്ഘാടനം അമേരിക്കൻ സൊസെറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് - കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് എഞ്ചിനീയർ സുനിൽ സദാനന്ദൻ നിർവ്വഹിച്ചു. ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ശ്രീ ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ എൻ സി പി ദേശീയ ജനറൽസെക്രട്ടറി ജിവ്‌സ് എരിഞ്ചേരി, സ്വാഗതവും ആശംസിച്ചു.

തുടർന്ന് പ്രോഗ്രാം കൺവീനർ സൂരജ് പോണത്ത് എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബ്രൈറ്റ് വർഗ്ഗീസ്(കേരളം), സണ്ണി മിറാൻഡ (കർണ്ണാടകം ), മാക്സ് വെൽ ഡിക്രൂസ് (കേരളം) , ശ്രീബിൻ ശ്രീനിവാസൻ (കേരളം), അരുൾ രാജ് കെ.വി (കേരളം) ബിജു സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അമിത് കുമാർ ( ഹരിയാന), റിങ്കു രാമേശ്വർ ( ഹരിയാന), ഷാഹിൽ (പഞ്ചാബ്), താലിം |(രാജസ്ഥാൻ), സലീമുദ്ദീൻ (തെലങ്കാന )എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, പരിപാടിയുടെ പ്രായോജകരായ കളേഴ്‌സ് പ്രിന്റിങ് പ്രസ്സിനും, ഇ എ ജി ബി സി കൺസൾട്ടൻസിനും,പരിപാടി വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP