Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് ഫെബ്രുവരി 22 ന്

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് ഫെബ്രുവരി 22 ന്

കുവൈറ്റിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് ഫെബ്രുവരി 22ന് നടത്തുവാൻ തീരുമാനിച്ചു.കുവൈറ്റിലെ ആം ആദ്മി പ്രവർത്തക കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കുവൈറ്റിലെ പതിനെട്ട് മുൻനിര ടീമുകൾക്കായി സെവൻസ് ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 22 വെള്ളിയാഴ്‌ച്ച രാവിലെ 6 മണിമുതൽ നടക്കുന്ന മത്സരങ്ങൾക്ക് ഫഹാഹീൽ സൂഖ് സബ ഫുട്‌ബോൾ ഗ്രൗണ്ട് ആണ് വേദി.വിജയികൾക്ക് വൺ ഇന്ത്യ അസോസിയേഷൻ ട്രോഫിയും ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി വൺ ഇന്ത്യ അസോസിയേഷൻ കൺവീനർ വിജയൻ ഇന്നാസിയയുടെ അധ്യക്ഷതയിലും ജനറൽ സെക്രട്ടറി ബിബിൻ ചാക്കോ , ട്രഷറർ എൽദോ എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിലും കൂടിയ പൊതുയോഗത്തിൽസംഘാടകസമിതിയെ തിരഞ്ഞെടുത്തു.
ഷാഫി റ്റി. കെ ( കൺവീനർ)ലിൻസ് തോമസ് (ഇവന്റ് സെക്രട്ടറി) പ്രകാശ് ചിറ്റേഴത്ത് ( റിസെപ്ഷൻ കം ടുർണമെന്റ് കോഓർഡിനേറ്റർ )സുമേഷ് സോമൻ ( വോളണ്ടിയർ കമ്മിറ്റി)സബീബ് മൊയ്ദീൻ,സന്തോഷ് കുമാർ എ.ആർ ,ബിനു എലിയാസ്, സുധാകരൻ കെ.വി ,പ്രവീൺ കെ.ജോൺ, വിനോദ് സെബാസ്റ്റ്യൻ , ജസ്റ്റിൻ മാത്യു ( മാച്ച് കോർഡിനേറ്റേഴ്‌സ്),ഉണ്ണിരാജ് ശിവൻകുട്ടി ( പ്രൈസ് ഡിസ്ട്രിബ്യൂഷൻ)വിജോ വറുഗീസ് , റഹീസ് പി. കെ (ഫുഡ് കമ്മിറ്റി)
ഷിബു ജോൺ (കൂപ്പൺ കമ്മിറ്റി), സാജു സ്റ്റീഫൻ ( മീഡിയ & പബ്ലിസിറ്റി), മൻസൂർ കണ്ടോത്ത് (ഗതാഗതം)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 66455687, 65626364

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP