Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് 29ന്

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് 29ന്

കുവൈത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മാർച്ച് 29ന് നടക്കും. ദയ്യ ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് കുവൈറ്റിലെ പതിനെട്ട് മുൻനിര ടീമുകൾ മാറ്റുരയ്ക്കും.

ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ബദർ അൽസമ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അഡ്വക്കേറ്റ് സിജു മത്തായി സാമൂഹ്യപ്രവർത്തകൻ സക്കീർ പുത്തൻപാലത്തിന് നൽകി നിർവഹിച്ചു. കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിബിൻ ചാക്കോ , പ്രകാശ് ചിറ്റേഴത്ത് , ഷിബു ജോൺ, രവി പാങ്ങോട്, സാജു സ്റ്റീഫൻ, സുമേഷ് സോമൻ, എന്നിവർ പ്രസംഗിച്ചു.

വിജയികൾക്ക് വൺഇന്ത്യ അസോസിയേഷൻ ട്രോഫിയും ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.ടൂർണമെന്റിന്റെ വിജയത്തിനായി ഷാഫി റ്റി കെ ( കൺവീനർ)
ലിൻസ് തോമസ് (ഇവന്റ് സെക്രട്ടറി) പ്രകാശ് ചിറ്റേഴത്ത് ( റിസെപ്ഷൻ കം ടുർണമെന്റ് കോഓർഡിനേറ്റർ ),സുമേഷ് സോമൻ ( വോളണ്ടിയർ കമ്മിറ്റി),സബീബ് മൊയ്ദീൻ,
സന്തോഷ് കുമാർ എ ആർ ,ബിനു എലിയാസ്, സുധാകരൻ കെ വി ,പ്രവീൺ കെ ജോൺ, വിനോദ് സെബാസ്റ്റ്യൻ , ജസ്റ്റിൻ മാത്യു ( മാച്ച് കോർഡിനേറ്റേഴ്‌സ്),ഉണ്ണിരാജ് ശിവൻകുട്ടി ( പ്രൈസ് ഡിസ്ട്രിബ്യൂഷൻ)വിജോ വറുഗീസ് , റഹീസ് പി. കെ (ഫുഡ് കമ്മിറ്റി)
ഷിബു ജോൺ (കൂപ്പൺ കമ്മിറ്റി), സാജു സ്റ്റീഫൻ ( മീഡിയ & പബ്ലിസിറ്റി), മൻസൂർ കണ്ടോത്ത് (ഗതാഗതം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP