Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പീസ് കോൺഫ്രൻസ് ഡിസംബർ നാലിന്; ബ്രോഷർ പുറത്തിറക്കി

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പീസ് കോൺഫ്രൻസ് ഡിസംബർ നാലിന്;  ബ്രോഷർ പുറത്തിറക്കി

കുവൈത്ത്: മതങ്ങളും ലോക സമാധാനവും എന്ന പ്രമേയത്തിൽ കുവൈത്തിലെ ജാതിഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ബഹുമത പീസ് കോൺഫ്രൻസിന്റെ ബ്രോഷർ പുറത്തിറക്കി. ലുലു എക്‌സേഞ്ച് ഗ്രൂപ്പ് ഏരിയ മാനേജർ
ഷഫാസ് അഹ്മദ്  ഐ.ഐ.സി വൈസ് ചെയർമാൻ എഞ്ചി. ഉമ്മർ കുട്ടിയിൽ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. ഐ.ഐ.സി ഉപദേശക സമിതി ഉപാധ്യക്ഷ്യൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഇന്നത്തെ ലോകത്തിന്റെയും നമ്മുടെ നാടിന്റെയും സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രസക്തിയെ കുറിച്ച് ഫിറോസ് ചുങ്കത്തറ വിശദീകരിച്ചു. സാബിക് പുല്ലൂർ, സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു.

ഡിസംബർ 4 ന് വെള്ളിയാഴ്ച 6 മണിക്ക് സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി അഗ്നിവേഷ് (ഡൽഹി) മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, ഫാദർ എബി പോൾ (കുവൈത്ത്), ബഷീർ പട്ടേൽത്താഴം (ഡയറക്ടർ, ദി ദ്രൂത്ത് കേരള) തുടങ്ങി പ്രമുഖരും പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ വകുപ്പുകളിലായി 24 അംഗങ്ങളുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP