Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാഹി സെന്റ്ര് വിന്റർ പിക്‌നിക് വഫ്ര വില്ലയിൽ 29 ന് വെള്ളിയാഴ്ച

ഇസ്ലാഹി സെന്റ്ര് വിന്റർ പിക്‌നിക് വഫ്ര വില്ലയിൽ 29 ന് വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈത്ത് :കുടുംബ സമേതം ആസ്വദിക്കാനായി ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് വിന്റർ പിക്‌നിക് വഫ്രയിലെ അതിവിശാലമായ വില്ലയിൽ സംഘടിപ്പിക്കുന്നു. നവംബർ 29 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നടക്കുന്ന പിക്‌നിക്കിൽ ഫുട്‌ബോൾ, വോളിബോൾ, നീന്തൽ, ക്രിക്കറ്റ്, വടംവലി തുടങ്ങി വൈവിധ്യമായ മത്സരങ്ങളുണ്ടാകും. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക മത്സരവും സംഘടിപ്പിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 97827920, 65675786, 65829673.
എൻജി. അബ്ദുറഹിമാൻ, റഫീഖ് വണ്ടൂർ, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നീ കോർഡിനേറ്റുമാരുടെ നേതൃത്വത്തിൽ യഥാക്രമം ഫർവാനിയ, സാൽമിയ, അഹ്മദി എന്നീ ഏരികളിലെ ടീമുകൾ മാറ്റുരക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻജി. അൻവർ സാദത്ത്, ട്രഷർ മുഹമ്മദ് ബേബി, കൺവീനർ ഡോ. മിർസാദ്, അയ്യൂബ് ഖാൻ, മുഹമ്മദ് അരിപ്ര, എൻജി. ഫിറോസ് ചുങ്കത്തറ, മുദ്ദസ്സിർ മാസ്റ്റർ, താജുദ്ധീൻ നന്തി, ആമിർ യൂ.പി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP