Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ പൊതുമാപ്പ്; ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം; പ്രവാസി ലീഗൽ സെൽ കുവൈറ്റ് നിവേദനം സമർപ്പിച്ചു

കുവൈറ്റിലെ പൊതുമാപ്പ്; ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി യാത്രാ സൗകര്യമൊരുക്കണം; പ്രവാസി ലീഗൽ സെൽ കുവൈറ്റ് നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്തിൽ താമസനിയമലംഘകർക്കു ഏപ്രിൽ ഒന്ന് മുതൽ മുപ്പത് വരെ ഇഖാമകാലാവധി കഴിഞ്ഞവർക്കും, താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ ഒരു മാസത്തെ അവസരം അനുവദിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ യാത്രാ സൗകര്യ മൊരുക്കുന്നതിനായ നടപടികൾ കേന്ദ്ര സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ,വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ, വിദേശ കാര്യ വകുപ്പു സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സെക്രട്ടറി, എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ന്യൂഡൽഹി ഓഫീസു വഴി നിവേദനം സമർപ്പിച്ചിട്ടുള്ളത്

ഇന്ത്യയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര യാത്രകൾക്കുള്ള നിയന്ത്രണമുള്ള സാഹചര്യത്തിൽ, കുവൈറ്റിൽ നിന്നുള്ള പ്രത്യേക ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി 2020 ഏപ്രിൽ 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളെ സ്വദേശത്ത് എത്തിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP