Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ പൊലിക്കളം-2018 രണ്ടാമത് വാർഷികം ആഘോഷിച്ചു

കുവൈറ്റിലെ പൊലിക്കളം-2018 രണ്ടാമത് വാർഷികം ആഘോഷിച്ചു

കുവൈറ്റ് : പൊലിക നടൻ പട്ടു കൂട്ടം രണ്ടാമത് വാർഷികം പൊലിക്കളം-2018 ജൂലൈ 20 വെള്ളി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.

പ്രസ്തുത ചടങ്ങു് തനതു നാട്ടു വാദ്യങ്ങളുടെ അകമ്പടിയോടെ വിശിഷ്ട്ട അതിഥി പ്രശസ്ഥ നാടൻ പാട്ടു കലാകാരനും ഫോക്‌സ് ലോയേർ അക്കാദമി അവാർഡ് ജേതാവുമായ പി സീ ദിവാകരൻകുട്ടി തിരി തെളിയിച്ചു.തുടർന്ന് കുവൈറ്റിലെ പ്രശസ്ഥ നാടൻ പാട്ടുകലാകാരന്മാർ പങ്കെടുത്ത നാടൻപാട്ട് മത്സരം അരങ്ങേറി.മത്സരത്തിൽ ചിലമ്പൊലി കുവൈറ്റ് ഒന്നാം സ്ഥാനവും , ഫ്രണ്ട് ഓഫ് കണ്ണൂർ രണ്ടാം സ്ഥാനവും ,കെ ആർ എച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശേഷം സദസിന്നെ മേളത്തിന്റെ വിസ്മയത്തിൽ ആറാടിച്ച ശ്രീനാഥ് ന്റെ നേതൃത്വത്തിൽ വാദ്യകലാക്ഷേത്ര കുവൈറ്റിന്റെ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി.ജി എസ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു യോഗം വിശിഷ്ട്ട അതിഥി പി സീ ദിവാകരൻകുട്ടി ഉദ്ഘാടനം ചെയ്തു.

കല സാംസ്‌കാരിക രംഗത്തെ മികവിനുള്ള പുരസ്‌കാരം പി സീ ദിവാകരൻകുട്ടി,ര്രാജൻ കെ ആർ , മനോജ് മാവേലിക്കര തുടങ്ങിയവർ ഏറ്റുവാങ്ങി. ശ്യാം കുമാർ ആശംസകൾ അർപ്പിച്ചു. സന്ദീപ് ചങ്ങനാശ്ശേരി സ്വാഗതവും സുനിൽ രാജ് നന്ദിയും രേഖപ്പെടുത്തി. തുടർന്നു പി സീ ദിവാകരൻകുട്ടിയുടെ നേതൃത്വത്തിൽ പൊലിക അവതരിപ്പിച്ച നാടൻ പാട്ട് ആർപ്പും കുരവയും സദസിൽ അരങ്ങേറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP