Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് പ്രഗതി 2018 പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റിൽ സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് പ്രഗതി 2018 പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

 കുവൈത്ത്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റിൽ സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് പ്രഗതി 2018 എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു . സെമിനാർ, ചിത്ര പ്രദർശനം, കാവ്യ സന്ധ്യ, ഇൻഡോർ പ്ലാന്റുകളുടെ വിതരണം എന്നിങ്ങനെ വ്യത്യസതയാർന്ന വിവിധ പരിപാടികൾ കോർത്തിണക്കിയായിരുന്നു പരിസ്ഥിതി ദിനം ആഘോഷിച്ചത്.

അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ സെന്റർ ഫോർ ഇന്ത്യ പ്രസിഡണ്ട് മഹാദേവ അയ്യരുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ പരിസ്ഥിതി സംരക്ഷണം ഭാരതിയ പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിഭീഷ് തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഭാരതീയ വിദ്യഭവൻ അദ്ധ്യാപിക ലീന, പാല സെനറ്റ് തോമസ് കോളേജ് അലുമുനി അസോസിയേഷൻ വൈസ് പ്രസിഡണ്ട് റോജി മാത്യു , റീസൈക്ലിങ്ങ് വിദഗദ്ധൻ ഗൗരീശങ്കർ എന്നിവർ വ്യത്യസ്ത പരിസ്ഥിതി സംബന്ധിയായ വിഷയങ്ങൾ അവതരിപ്പിച്ചു.

ഇൻഡോർ പ്ലാന്റുകളുടെ വിതരോണാദ്ഘാടനം സെന്റർ ഫോർ ഇന്ത്യാ സ്റ്റെഡീസ് വൈസ് പ്രസിഡണ്ട് മഹേന്ദ്ര പ്രതാപൻ ഇന്ത്യൻ നേഴ സ് ഫെഡറേഷൻ കുവൈത്ത് പ്രസിഡണ്ട് ശ്രീജു ജേക്കബിന് തുളസി ചെടി നൽകി നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ചിത്രപ്രദർശനത്തിന് നേതൃത്വം നൽകിയ കുവൈറ്റിലെ പ്രശസ്ത ചിത്രകാരന്മാരായ ശശി കൃഷ്ണൻ, സുനിൽ പുക്കോട് എന്നിവരെ വേദിയിൽ ആദരിച്ചു . 50 ൽ ഏറെ വിദ്യാർത്ഥികളും പങ്കെടുത്ത ചിത്ര പ്രദർശനം ശ്രദ്ധേയമായി.

വിഭീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന കാവ്യ സന്ധ്യയിൽ ശശികൃഷ്ണൻ, സുജിത്ത് മുതുകുളം , ഗായത്രി വിമൽ, ശരത് ചന്ദ്രൻ മവേലിക്കര , ദിവ്യ സതീഷ് കുമരകം, അഖിൽ, ആതിര എന്നിവർ കാവ്യാ ലാപനം നടത്തി.

പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്തെല്ലാവർക്കും ഇൻഡോർ പ്ലാന്റുകൾ വിതരണവും ചെയ്തു. ഗായത്രി വിമൽ അവതാരകയായ പ്രഗതി 2018 ന് സുരേഷ് നായർ നന്ദിയും രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP