Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജികെപിഎ കുവൈത്ത് ചാപ്റ്ററിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു... വാർഷിക പൊതുയോഗം മെയ് 3 ന്

ജികെപിഎ കുവൈത്ത് ചാപ്റ്ററിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു... വാർഷിക പൊതുയോഗം മെയ് 3 ന്

ഗോളതലത്തിൽ പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ 2019-20 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഏപ്രിൽ 11നു വ്യാഴാഴ്ച നടന്ന ഏരിയ പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രേംസൻ കായംകുളം അധ്യക്ഷനായിരുന്നു. ശ്രീകുമാർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ ലെനീഷ് വാർഷിക കണക്കുകളും അവതരിപ്പിച്ച ശേഷം റെജി ചിറയത്ത് പ്രസീഡിങ് ഓഫീസർ ആയി പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2019-20 വർഷത്തേക്കു പ്രേംസൻ കായംകുളം (പ്രസിഡന്റ്), എം കെ പ്രസന്നൻ (ജനറൽ സെക്രെട്ടറി), ലെനീഷ് കെ വി (ട്രഷറർ), സെബാസ്റ്റ്യൻ വതുകാടൻ (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉദയഭാനു, അല്ലി ജാൻ (ജോയിന്റ് സെക്രട്ടറിമാർ), ബിനു യോഹന്നാൻ (ജോയിന്റ് ട്രഷറർ), അമ്പിളി നാരായണൻ (വനിതാ ചെയർപേഴ്സൺ), അംബിക മുകുന്ദൻ (വനിതാ സെക്രട്ടറി) എന്നിങ്ങനെ ഒൻപത് അംഗ കമ്മറ്റി നിലവിൽ വന്നു.

6 ഏരിയകളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്ഥാപക കോർ അഡ്‌മിനാരായ രവി പാങ്ങോട് , മുബാറക്ക് കാമ്പ്രത്ത് , റെജി ചിറയത്ത് എന്നിവരും ഏരിയ ഭാരവാഹികൾ ആയ വനജാ രാജൻ (ഹവല്ലി ഏരിയ കൺവീനർ), പ്രമോദ് കുറുപ്പ് (സാൽമിയ ഏരിയ കൺവീനർ), മനോജ് കോന്നി (മംഗഫ് ഏരിയ കൺവീനർ), ഗീവർഹീസ് (ഫർവാനിയ ഏരിയ കൺവീനർ), പ്രവീൺ (അബ്ബാസിയ ഏരിയ കൺവീനർ), സലിം കൊടുവള്ളി (മഹ്ബൂള ഏരിയ കൺവീനർ) എന്നിവരും ഏരിയയിലെ വിവിധ ഭാരവാഹികളും പങ്കെടുത്തു..

മെയ് മൂന്നിന് അംഗങ്ങൾക്കായുള്ള വാർഷിക പൊതുയോഗം അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാനും ധാരണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP