Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ വേർപാടും ഹൃദ്രോഗവും രാജേഷിനെ തളർത്തി; തുടർ ചികിത്സയ്ക്ക് നാട്ടിലെത്താൻ വഴി കാണാതെ ഒരു പ്രവാസി

ഭാര്യയുടെ വേർപാടും ഹൃദ്രോഗവും രാജേഷിനെ തളർത്തി; തുടർ ചികിത്സയ്ക്ക് നാട്ടിലെത്താൻ വഴി കാണാതെ ഒരു പ്രവാസി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാദിം വിസ്സയിലെത്തിയ രാജേഷ് കുട്ടികളില്ലാതിരുന്നതിന്റെ ദുഃഖം അകറ്റുവാൻ വേണ്ടിയാണ് ഭാര്യയെ മറ്റൊരു കാദിം വിസയിൽ കുവൈറ്റിലെത്തിച്ചത്. അവർ താമസിച്ചിരുന്ന ഒരുമുറി ഫ്‌ലാറ്റിൽ രണ്ട് വർഷം മുമ്പുണ്ടായ തീപിടുത്തത്തിൽ രാജേഷിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. മരണപെട്ട രാജേഷിന്റെ ഭാര്യയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുവാൻ എല്ലാ സഹായവും ചെയ്തത് കല കുവൈറ്റ് പ്രവർത്തകരാണ്. നാട്ടിൽ നിന്നും തിരിക്കുമ്പോൾ തന്നെ ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നു രാജേഷ്. സാധാരണ ജീവിതം നയിക്കുന്നതിന് അതൊരു പ്രതിബന്ധമാകില്ലെന്നു ഡോക്ടർമാർ പറഞ്ഞതനുസരിച്ചാണ് രാജേഷ് കുവൈറ്റിലേക്കു വിമാനം കയറിയത്. ആറു വർഷം ഇവിടെ രാജേഷിനു സാധാരണ ജീവിതം നയിക്കുവാൻ കഴിഞ്ഞിരുന്നു. ഭാര്യയുടെ വേർപാട് രാജേഷിനെ ശരിക്കും മാനസികമായും ശാരീരികമായും തളർത്തി. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിത്തുടങ്ങി. തനിക്ക് നെഞ്ചിൽ വേദനയുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും രാജേഷ് സ്‌പോൺസറോടു പറഞ്ഞുവെങ്കിലും അദ്ദേഹം ചികിത്സ നിഷേധിക്കുകയും മർദ്ദിക്കുകയുമാണ് ചെയ്തതെന്ന് രാജേഷ് പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇകാമ ക്യാൻസൽ ചെയ്തു നാട്ടിലയക്കുന്നതിനു രാജേഷ് ആവശ്യപ്പെട്ടു. ഇക്കാമ ക്യാൻസൽ ചെയ്തുവെങ്കിലും ഹൃദ്രോഗം കലശലായ രാജേഷിനെ ആദാൻ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അണുബാധയുണ്ടായ രാജേഷിന് ദീർഘകാലം ആശുപത്രിയിൽ തങ്ങേണ്ടതായി വന്നതിനാൽ നൽകിയിരുന്ന എക്‌സിറ്റ് കാലാവധി അവസാനിച്ചു. നാട്ടിലെത്തിക്കുന്നതിനും തുടർ ചികിത്സക്കും ജീവിതത്തിലേക്കു മടങ്ങിവരുന്നതിനും രാജേഷിന് സഹായം ആവശ്യമാണ്. കല കുവൈറ്റിന്റെ പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടേയും സഹായത്താൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. രാജേഷിനെ സഹായിക്കുവാൻ താൽപര്യമുള്ളവർക്ക് കല കുവൈറ്റ് പ്രവർത്തകരായ തോമസ് മാത്യു കടവിൽ (97522614), സൈജു ടി.കെ (60315101), ജിജോ ഡോമിനിക് (97264683), രമേശ് കണ്ണപുരം(60388988) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP