Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബാബ് വാരികയുടെ കുവൈത്ത് ഓൺലൈൻ ലോഞ്ചിങ് പ്രചരണോദ്ഘാടനം

ശബാബ് വാരികയുടെ കുവൈത്ത് ഓൺലൈൻ ലോഞ്ചിങ് പ്രചരണോദ്ഘാടനം

സ്വന്തം ലേഖകൻ

കുവൈത്ത്:മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ ശബാബിന്റെ കുവൈത്ത് തല ഓൺലൈൻ ലോഞ്ചിങ് പ്രചരണോദ്ഘാടനം സോഷ്യൽ ആക്റ്റിവിസ്റ്റ് മുബാറക് കാമ്പറത്ത് മനാഫുദ്ദീന് നൽകി നിർവ്വഹിച്ചു. മനുഷ്യരുടെ നന്മയും വിശ്വാസതയും വിനഷ്ടമായി കൊണ്ടിരിക്കുന്ന ഈ വേളയിൽ ധാർമ്മികത മത ചിന്തകൾക്ക് ഉപരിയായി സമൂഹത്തിന്റെ അത്യാവശ്യ മൂല്യമായി പരിഗണിക്കണമെന്നും നമ്മെ കൊണ്ട് നന്മകൾ വാരിവിതരണമെന്നും ഉദ്ഘാടന സംസാരത്തിൽ മുബാറക് സൂചിപ്പിച്ചു.

സംഗമത്തിൽ എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ മുഖ്യാതിഥിയായിരുന്നു. ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.

കുവൈത്തിൽ പണ മടച്ചാൽ ശബാബ് നാട്ടിലെ അഡ്രസ്സിൽ തപാൽ മുഖേന ലഭിക്കാനുള്ള സംവിധാമുണ്ടെന്ന് സംഘടാകർ അറിയിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, എൻജി.ഉമ്മര് കുട്ടി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP