Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് സുഷമാസ്വരാജിന് ശ്രദ്ധാജ്ഞലി

കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് സുഷമാസ്വരാജിന് ശ്രദ്ധാജ്ഞലി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ശ്രദ്ധാഞ്ജലി യോഗം. ഭാരതീയ പ്രവാസി പരിഷതിന്റെ നേതൃത്വത്തിൽ നടന്ന ശ്രദ്ധാഞ്ജലിയിൽ കുവൈറ്റിലെ നിരവധി പ്രവാസി സംഘടനാ ഭാരവാഹികളാണ് പങ്കെടുത്തത്.

സുഷമാസ്വരാജ് കഴിവുറ്റ ഒരു നല്ല ഭരണാധികാരി മാത്രമായിരുന്നില്ല മാതൃസ്‌നേഹം തുളുമ്പുന്ന തേജസ്സാർന്ന പ്രകാശഗോപുര മായിരുന്നുവെന്നും തൊഴിലിടങ്ങളിലെ ചതി കളിലും വഞ്ചനയിലും പെട്ടു നിസ്സഹായരും നിരാലംബരുമായ പോയ ആയിരക്കണക്കിന് പ്രവാസികൾക്ക് അവർ ആശ്രയവും അഭയവും ആയിരുന്നു വെന്നും ഓർഗനൈസിങ് സെക്രട്ടറി പി.വി വിജയരാഘവൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

ഓ.ഐ.സി.സി. പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, അമ്മ പ്രതിനിധി ദിവാകരൻ, എൻ.എസ്.എസ് പ്രസിഡണ്ട് പ്രസാദ് പത്മനാഭൻ, സാരഥി ട്രസ്റ്റ് ചെയർമാൻ സജീവ്, സേവാദർശൻ പ്രസിഡന്റ് സഞ്ജുരാജ്, സത്യം ഓൺലൈൻ എഡിറ്റർ സണ്ണിമണ്ണാർക്കാട്, ജി. പി. സി. സി. പ്രസിഡണ്ട് ചെസിൽ രാമപുരം, വേൾഡ് മലയാളി അസോസിയേഷൻ ഭാരവാഹി ജയ്‌സൺ, കാലിക്കറ്റ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഷംസുദ്ദീൻ, ഇടുക്കി ജില്ലാ പ്രസിഡണ്ട് തോമസ് ചെട്ടികുളങ്ങര, അമ്മ പ്രസിഡണ്ട് പ്രമോദ് ചെല്ലപ്പൻ, കൊട്ടാരക്കര അസോസിയേഷൻ പ്രതിനിധി രതീഷ് രവി, ആലപ്പുഴ അസോസിയേഷൻ പ്രതി നിധി തോമസ്, വിവിധ ഭാഷ കോഡിനേറ്റർ രാജ് ഭണ്ഡാരി തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു. ഭാരതീയ പ്രവാസി പരിഷത്ത് വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ ശ്രദ്ധാഞ്ജലി സമ്മേളനത്തിന് നേതൃത്വം നൽകി. ജനറൽ സിക്രട്ടറി നാരായണൻ ഒതയൊത്ത് കൃതഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP